Wednesday, March 11, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

ഭവനപദ്ധതിക്കും പശ്‌ചാത്തല വികസനത്തിനും മുന്‍ഗണന

വാഴൂര്‍: വികസനത്തോടൊപ്പം പരിസ്‌ഥിതിക്കും കരുതലിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട്‌ വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ പാലക്കാട്ട്‌ ബജറ്റ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്ര?ഫ. പുഷ്‌കലദേവി എസ്‌. അധ്യക്ഷത വഹിച്ചു. 27,35,38,624 രൂപ വരവും 24,31,28,560 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 3,04,10,064 രൂപ നീക്കിയിരിപ്പാണ്‌ കണക്കാക്കുന്നത്‌. ജനക്ഷേമത്തിനും വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്ന ഒരു മിച്ച ബജറ്റാണിതെന്ന്‌ എല്‍.ഡി.എഫ്‌ ഭരണസമിതി അവകാശപെട്ടു.
സമ്പൂര്‍ണ്ണ ഭവന പദ്ധതി

ഭവനരഹിതരില്ലാത്ത പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തിനായി 1 കോടി 92 ലക്ഷം രൂപ വകയിരുത്തി. സുരക്ഷിതമായ വീട്‌, സന്തോഷകരമായ ജീവിതം എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
പശ്‌ചാത്തല വികസനം: വികസനം തുടരട്ടെ, നാട്‌ വളരട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1 കോടി 11 ലക്ഷത്തി 47,600 രൂപ നീക്കിവെച്ചു.
ആരോഗ്യവും പാലിയേറ്റീവും

വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും ക്ഷേമത്തിനായി 11 ലക്ഷത്തി 90,480 രൂപ വകയിരുത്തിയിട്ടുണ്ട്‌. വീടുകളില്‍ നേരിട്ടെത്തുന്ന ആരോഗ്യ സേവനത്തിന്‌ ഇത്‌ കരുത്തേകും.

ഭിന്നശേഷി ക്ഷേമം

ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി 20 ലക്ഷത്തി 40,000 രൂപ വകയിരുത്തി. കുടുംബശ്രീ വനിതകള്‍ക്കായി അടുക്കള നവീകരണത്തിന്‌ 13 ലക്ഷത്തി 50,000 രൂപ അനുവദിച്ചു. വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാര്‍ക്ക്‌ വിപുലീകരിക്കാനും അതിന്‌ ആലിന്‍ ഷെറിന്‍ പാര്‍ക്ക്‌ എന്ന്‌ നാമകരണം ചെയ്യാനും തീരുമാനമായി.
കിളികള്‍ക്ക്‌
കിളിപ്പാത്രം

ബജറ്റ്‌ അവതരണത്തോടനുബന്ധിച്ച്‌ വേറിട്ടൊരു പരിസ്‌ഥിതി സ്‌നേഹ ചടങ്ങിനും പഞ്ചായത്ത്‌ സാക്ഷ്യം വഹിച്ചു. കടുത്ത വേനലില്‍ ദാഹിക്കുന്ന പക്ഷികള്‍ക്ക്‌ കുടിക്കാന്‍ വെള്ളം കരുതുന്നതിനായി യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കിളിപാത്രങ്ങള്‍ വിതരണം ചെയ്‌തു. പരിസ്‌ഥിതി പ്രവര്‍ത്തകന്‍ ഡോ.കെ.ബിനു കിളിപാത്രങ്ങള്‍ കൈമാറിക്കൊണ്ട്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കി. വരും തലമുറയ്‌ക്കും ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള കരുതല്‍ വലിയ പുണ്യമാണെന്ന്‌ ചടങ്ങില്‍ സംസാരിച്ചവര്‍ ഓര്‍മ്മപ്പെടുത്തി.
മറ്റ്‌ വിഹിതങ്ങള്‍:

ഉല്‌പാദന മേഖല (1.13 കോടി), വിദ്യാഭ്യാസം (19.95 ലക്ഷം), കുടിവെള്ളം (29.95 ലക്ഷം), പട്ടികജാതി വികസനം (45.47 ലക്ഷം), വനിതാ ക്ഷേമം (25.30 ലക്ഷം) എന്നിങ്ങനെ വിവിധ മേഖലകള്‍ക്ക്‌ ബജറ്റ്‌ വലിയ പ്രാധാന്യം നല്‍കുന്നു.വിവിധ വകുപ്പ്‌ മേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്‌ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, അംഗനവാടി പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം വി.എന്‍. മനോജ്‌ സ്വാഗതവും റംഷാദ്‌ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW