Friday, March 13, 2026 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

ജലസേചനവകുപ്പ്‌ നടപ്പാക്കുന്നത്‌ കര്‍ഷക സൗഹൃദ പദ്ധതികള്‍: മന്ത്രി റോഷി

uploads/news/2026/03/828567/2.jpg

ചെറുതോണി: കാര്‍ഷികമേഖല നാടിന്റെ വികസനത്തിന്‌ മുതല്‍ക്കൂട്ടാണെന്നും കര്‍ഷകസൗഹൃദമായ പദ്ധതികളാണ്‌ ജലസേചനവകകുപ്പ്‌ നടപ്പിലാക്കുന്നതെന്നും ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. കാല്‍വരിമൗണ്ടില്‍ കെ.എം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ആരംഭിച്ച മൈക്രോ ഇറിഗേഷന്‍ പദ്ധതികളില്‍ ഏറ്റവും വലിയ പദ്ധതിയാണ്‌ കാല്‍വരി മൗണ്ടിലേതെന്നും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ മേഖലയില്‍ സംസ്‌ഥാനസര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
രണ്ട്‌ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക്‌ 9.91 കോടി രൂപയുടെ ഭരണാനുമതിയാണ്‌ ലഭിച്ചത്‌. ഒന്നാം ഘട്ടത്തില്‍ സിവില്‍ ജോലികള്‍ക്കായി 4.98 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കായി 4.93 കോടി രൂപയുമാണ്‌ വിനിയോഗിക്കുന്നത്‌. ജലശേഖരണത്തിന്‌ രണ്ട്‌ ചെക്ക്‌ ഡാമുകളും രണ്ട്‌ കിണറുകളും സംഭരണത്തിനായി മൂന്ന്‌ വാട്ടര്‍ ടാങ്കുകളും നിര്‍മ്മിക്കും.
വിതരണത്തിനായി മൂന്ന്‌ പമ്പ്‌ റൂമുകളും അനുബന്ധ ഇലക്ര്‌ടിക്കല്‍ ജോലികളും സുരക്ഷയ്‌ക്കായി ശക്‌തമായ സംരക്ഷണഭിത്തികളും നിര്‍മ്മിക്കും.
ഏറ്റവും പുതിയ ഓട്ടോമാറ്റിക്‌ മൈക്രോ ഇറിഗേഷന്‍ സംവിധാനമാണ്‌ നടപ്പാക്കുന്നത്‌. ഏകദേശം 140 ഏക്കര്‍ കൃഷിഭൂമിയിലേക്ക്‌ നേരിട്ട്‌ ജലമെത്തുകയും ഇതിലൂടെ 153 കര്‍ഷക കുടുംബങ്ങള്‍ക്ക്‌ സ്‌ഥിരവരുമാനവും ജലലഭ്യതയും ഉറപ്പാക്കും. യോഗത്തില്‍ മൗണ്ട്‌ വാലി മൈക്രോ ഇറിഗേഷന്‍ കര്‍ഷകസമിതി പ്രസിഡന്റ്‌ ജോജോ ജോസഫ്‌ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി.ചീഫ്‌ എഞ്ചിനീയര്‍ പ്രകാശ്‌ ഇടിക്കുള പദ്ധതി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW