Thursday, March 12, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

കൊട്ടവഞ്ചി - കയാക്കിങ്‌ നിര്‍ത്തിവച്ചു; യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു

uploads/news/2026/03/828565/4.jpg

ചെറുതോണി: കുളമാവില്‍ വടക്കേപുഴ ടൂറിസത്തിന്റെ ഭാഗമായി തുടങ്ങിയ കൊട്ടവഞ്ചി - കയാക്കിങ്‌ - ഉദ്‌ഘാടനം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തിയതില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു.
ഇന്നലെ മുതല്‍ ടിക്കറ്റ്‌ കൊടു ക്കുന്നില്ല. നിരവധി വിനോദ സഞ്ചാരികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഈ പദ്ധതി ഇവിടെ നിലനിര്‍ത്തേണ്ടത്‌ ആവശ്യമാണ്‌. നിരവധി സന്ദര്‍ശകര്‍ കൊട്ടവഞ്ചിയിലും കയാക്കിങിലും കയറാന്‍ ദിവസേന ഇവിടെയെത്തുന്നുണ്ട്‌. സര്‍ക്കാരിന്‌ വരുമാനവും സന്ദര്‍ശകര്‍ക്ക്‌ ഇഷ്‌ടപ്പെട്ടതുമായ ഈ പദ്ധതി നിന്ന്‌ പോയാല്‍ പിന്നീട്‌ തുടങ്ങാന്‍ എളുപ്പമല്ല. ഇടുക്കിയുടെ ടുറിസത്തെ തകര്‍ക്കുന്നതും കുളമാവിന്റെ വികസിത മാറ്റത്തിനും തുരങ്കം വയ്‌ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും. പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെതിരെ വലിയ ജനകീയ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനുഷല്‍ കുളമാവ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW