-->
നെടുങ്കണ്ടം: നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്‌സ് സൊസൈറ്റി വീണ്ടും അഴിമിതിയിലേക്ക് നീങ്ങുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി സൊസൈറ്റിയിലെ നിക്ഷേപകര്‍ സമരത്തിലാണ്. 1995 മുതല്‍ ഈ സംഘത്തിന്റെ ഭരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ 2023 വരെ 56 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതില്‍ 40 കോടി രൂപയോളം ഭരണസമിതി അംഗങ്ങളും അവരുടെ വ്യാജന്മാരും എടത്തിട്ടുള്ള ലോണുകളും ചിട്ടികളും മറ്റ് സ്‌കീം ലോണുകളുമാണ്.
ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെന്ന് സമര സമിതി ആരോപിച്ചു. ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും അറസ്‌റ്റ് ഒഴിവാക്കാന്‍ സേ്‌റ്റ വാങ്ങിയിരിക്കുകയാണ് ഇവര്‍. 2023 പുതിയ ഭരണസമിതി അധികാരത്തില്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ തകര്‍ന്നു പോയ ഈ സൊസൈറ്റിയില്‍നിന്നും ലോണ്‍ എടുക്കുകയാണ് ആദ്യം ചെയ്‌തത്. കൂടാതെ നാല് ബോര്‍ഡ് അംഗങ്ങളും ലോണ്‍ എടുത്തിട്ടുണ്ട്.
രണ്ട് വര്‍ഷമായി സംഘത്തില്‍ യാതൊരുവിധ ബിസിനസുകളും നടക്കുന്നില്ലെങ്കിലും സിറ്റിങ് ഫീസ് എടുക്കുന്നതിനും ഹോണറേറിയം എടുക്കുന്നതിനും ഭരണസമിതി യാതൊരു വിധ പിശുക്കും കാണിക്കുന്നില്ല. ഇക്കാലയളവില്‍ ജീവനക്കാര്‍ 38 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപര്‍ക്ക് പണം നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്‌ക്കും മകള്‍ക്കും പലിശയിനത്തില്‍ ആറ് ലക്ഷം രൂപയുടെ ഇളവ് ചെയ്‌ത് കൊടുത്തതായും സമരസമിതി ആരോപിച്ചു. പലര്‍ക്കായി 12 ലക്ഷം രൂപയുടെ പലിശ ഇളവ് നല്‍കി 20 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഈ ഭരണസമതി ഉണ്ടാക്കിയത്. തകര്‍ന്നുപോയ ഡീലേഴ്‌സ് സൊസൈറ്റിയെ ഇപ്പോഴത്തെ ഭരണസമിതിയും പണം ഉണ്ടാക്കാനുളള ഉപാധിയായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും പാവപ്പെട്ട നിക്ഷേപകരുടെ പണം അടിച്ചുമാറ്റുന്ന ഭരണസമിതി രാജിവെച്ച് വകുപ്പ് പ്രതിനിധി അഡ്‌മിനിസ്‌ട്രേറ്റര്‍ ആയി അധികാരം ഏറ്റെടുക്കണം. നെടുങ്കണ്ടത്തെ അസി. രജിസ്‌ട്രാര്‍ നിയമ വിരുദ്ധമായി ഭരണസമിതിയെ സഹായിക്കുകയാണെന്നും ഇയാള്‍ക്കെതിരെ ബന്ധപ്പെട്ട മേലുദ്യോഗസ്‌ഥര്‍ക്ക് പരാതി നല്‍കുമെന്നും സമരസമിതി രക്ഷാധികാരി ജെയിംസ് കത്തിലാങ്കല്‍, കണ്‍വീനര്‍ പി.കെ സുകുമാരന്‍, നിക്ഷേപകര്‍ എന്നിവര്‍ പറഞ്ഞു.