Thursday, March 12, 2026 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.57 AM

പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഉദ്‌ഘാടനം നീണ്ടുപോകുന്നതായി ആക്ഷേപം

കുഞ്ചിത്തണ്ണി: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഉദ്‌ഘാടനം നീണ്ടു പോകു ന്നതായി ആക്ഷേപം. എട്ടിന്‌ രാവിലെ 10 ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം നടത്തു മെന്നറിയിപ്പു വന്നിരുന്നു. എന്നാല്‍ അടുത്ത ദിവസംതന്നെ 12-ാം തീയതിയിലേക്ക്‌ മാറ്റിവെച്ചതായി അറിയിപ്പു ലഭിച്ചു.
വിപുലീകരണ പദ്ധതി ഉദ്‌ഘാടനം നടത്തിയില്ലെ ങ്കിലും 2025 നവംബര്‍ മുതല്‍ ഇവിടെ വൈദ്യുതി ഉല്‍പാദനം തുടങ്ങിയിരുന്നു. ദേവികുളം താലൂക്കിലെ മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളില്‍ സംഭരിച്ചിരിക്കുന്ന ജലം ഉപയോഗിച്ചാണ്‌ വിപുലീകരണ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തുന്നത്‌.
മൂന്നാറി ലുള്ള രാമസ്വാമി അയ്യര്‍ ഹെഡ്‌ വര്‍ക്‌സ്ക്‌ പുതിയ ഇന്‍ടേക്ക്‌ സ്‌ഥാപിച്ച്‌ അവിടെ നിന്നും ഏകദേശം 4.5 കി.മീറ്റര്‍ ദൂരം തുരങ്കം വഴിവെള്ളം വാല്‍വ്‌ ഹൗസില്‍ എത്തിച്ചശേഷം അവിടെനിന്ന്‌ വെള്ളം പെന്‍സ്‌റ്റോക്ക്‌ വഴി വിപുലീകരണ പദ്ധതിയിലെത്തിച്ചാണ്‌ വൈദ്യുതി ഉല്‍പാദനം നടത്തുന്നത്‌. 30 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 220 കെ.വി സബ്‌ സ്‌റ്റേഷനു സമീപം സ്‌ഥാപിച്ചിട്ടുള്ള പദ്ധതിയില്‍ നിന്നും 153.90 ദശലക്ഷം യൂണിറ്റാണ്‌ വാര്‍ഷിക ഉല്‍പ്പാദനം. പദ്ധതിയുടെ നിര്‍മ്മാണ ചെലവ്‌ ഇപ്പോള്‍ 600 കോടിയോളം വരുമെന്ന്‌ പറയപ്പെടുന്നു.

Ads by Google
Advertisement
Thursday 05 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW