-->
രാജകുമാരി: രാജാക്കാട്ടിലെ പഴയ കൃഷിഭവന്‍ കെട്ടിടം കാടുകയറി നശിക്കുന്നു. കൃഷിഭവന് സ്വന്തമായി കെട്ടിടമില്ലാതിരുന്ന 20 വര്‍ഷം മുന്‍പാണ് ഇത് സാധ്യമായത്.
രാജാക്കാട് മുല്ലക്കാനത്തെ ഏലത്തോട്ടം ഉടമയായ ജയശീലന്‍ നാടാര്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ സ്‌ഥലത്താണ് കൃഷിഭവനു വേണ്ടി കെട്ടിടം നിര്‍മിച്ചത്. അന്നത്തെ റവന്യൂമന്ത്രിയായിരുന്ന പി.ജെ.ജോസഫിന്റെ നിര്‍ദേശപ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് 1985 ല്‍ ഇതേ സ്‌ഥലത്ത് കെട്ടിട നിര്‍മാണത്തിന് തറക്കല്ലിട്ടത്.
ഇതേ കെട്ടിടം പണി പൂര്‍ത്തിയായതോടെ കൃഷി ഭവന്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ വക കൃഷിഭവനായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ഇന്ന് കാട് കയറി അന്യം നിന്ന് ഭാര്‍ഗവീ നിലയം പോലെ കിടക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ ചെലവ് ചെയ്‌ത ഈ കോണ്‍ക്രീറ്റ് കെട്ടിടം ഇന്ന് കാടുകയറി പ്രേതാലയം പോലെയായി. ചെമ്മണ്ണാര്‍ - ഗ്യാപ്പ് റോഡില്‍ സാന്‍ജോ കോളജിന് സമിപമാണീ സര്‍ക്കാര്‍ കെട്ടിടം. നിരവധി സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ സ്വന്തം കെട്ടിടം അനാഥമായി കാട് കയറി നശിക്കുന്നത്. തൃതല പഞ്ചായത്തുകളോ സംസ്‌ഥാന സര്‍ക്കാരോ ഇതിന് പരിഹാരം കാണണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.