Thursday, March 12, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.57 AM

ചെറുതോണിയില്‍ ഇറിഗേഷന്‍ മ്യൂസിയവും മള്‍ട്ടിപ്ലക്‌സ് തിയറ്ററും

ഇടുക്കി: പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ജലവിഭവ വകുപ്പ്‌ ചെറുതോ ണിയില്‍ നിര്‍മിക്കുന്ന ഇറിഗേഷന്‍ മ്യൂസിയത്തിന്റെയും കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്‌.എഫ്‌.ഡി.സി) ചെറുതോണി ആലിന്‍ചുവട്‌ ഭാഗത്ത്‌ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന മള്‍ട്ടിപ്ലെക്‌സ് സമുച്ചയ ത്തിന്റെയും നിര്‍മാണോദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ കുടിയേറ്റ സ്‌മാരക പാര്‍ക്കില്‍ നടക്കും.
ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്ക്‌ സമീപം 9 ഹെക്‌ടര്‍ ഭൂമിയിലാണ്‌ റിപ്പിള്‍വേഴ്‌സ് ഇറിഗേഷന്‍ മ്യൂസിയം ആന്‍ഡ്‌ ടൂറിസം സ്‌ഥാപിക്കുന്നത്‌. 284 കോടി രൂപയുടെ പദ്ധതിയാണിത്‌. എഫ്‌.എസ്‌.ഐ.ടി റീഡിഫൈന്‍ ഡെസ്‌റ്റിനേഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ പങ്കാളിത്തതോടെ സ്‌ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിര്‍വഹണ ഏജന്‍സി ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷനാണ്‌.
റിസോര്‍ട്ട്‌, വെല്‍നസ്‌ സെന്റര്‍, ഷോപ്പിംഗ്‌ സ്‌ട്രീറ്റ്‌, 3 ഡി 4 ഡി തിയേറ്ററുകള്‍, വാട്ടര്‍ ഗാര്‍ഡന്‍, ഫുഡ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ സ്‌ട്രീറ്റ്‌, 270 ഡിഗ്രി മിനി തിയേറ്റര്‍, ഡൈനിങ്‌ ഡെക്കുകള്‍, അഡ്വഞ്ചര്‍ റിഡ്‌ജ്, മണ്‍സൂണ്‍ ട്രെയില്‍, ക്യാംപിംഗ്‌- ഹോസ്‌റ്റല്‍ സൗകര്യങ്ങള്‍, വാട്ടര്‍ മൂവി ആംഫി തിയേറ്റര്‍, ഹൈഡ്രോളിക്‌ തിയേറ്റര്‍, ഇന്‍ഡോര്‍ ഹാള്‍, സമ്മിറ്റ്‌ ടവര്‍, സ്‌കൈ റെസേ്‌റ്റാറന്റ്‌ തുടങ്ങി അന്താരാഷ്ര്‌ട നിലവാരത്തിലാണ്‌ മ്യൂസിയവും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നത്‌. ചെറുതോണി ആലിന്‍ചുവട്‌ ഭാഗത്ത്‌ ആധുനിക സൗകര്യങ്ങളോടുകൂടി കെ.എഫ്‌.ഡി.സി നിര്‍മിക്കുന്ന മള്‍ട്ടിപ്ലെക്‌സ് സമുച്ചയത്തിന്‌ 10 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇതിന്റെയും സാങ്കേതിക മേല്‍നോട്ടവും നിര്‍വഹണവും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി) ഏറ്റെടുത്തിട്ടുണ്ട്‌.
ഒരേ സ്‌ഥലത്ത്‌ വിവിധ വിനോദ-വാണിജ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ്‌ സമുച്ചയത്തിന്റെ രൂപകല്‍പ്പന.
300 പേര്‍ക്ക്‌ ഒരേസമയം സിനിമ ആസ്വദിക്കാവുന്ന രണ്ട്‌ സ്‌ക്രീനുകളുള്ള ആധുനിക തിയേറ്ററുകള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ശബ്‌ദ-ദൃശ്യ സാങ്കേതിക സംവിധാനങ്ങള്‍, ഫുഡ്‌ കോര്‍ട്ട്‌, റീറ്റെയില്‍ ഷോപ്പുകള്‍, വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഇറിഗേഷന്‍ മ്യൂസിയം ആന്‍ഡ്‌ ടൂറിസം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റിനും കെഎസ്‌എഫ്‌ഡിസി മള്‍ട്ടിപ്ലക്‌സ് സാംസ്‌കാരിക- യുവജനക്ഷേമ വകുപ്പ്‌ മന്ത്രി സജി ചെറിയാനും ഉദ്‌ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. മുഖ്യപ്രഭാഷണം നടത്തും.

Ads by Google
Advertisement
Thursday 05 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW