-->
നെടുങ്കണ്ടം: മധ്യേഷ്യയിലെ യുദ്ധത്തിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി വിമുക്‌തഭടന്‍. നെടുങ്കണ്ടം സ്വദേശി പി.കെ. ജോസുകുട്ടിയാണ് നെടുങ്കണ്ടം ടൗണില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.
ഇന്ത്യ എന്നും വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഗള്‍ഫ് മേഖലകളിലും ഇസ്രയേലിലും അടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട് അവരെ സംരക്ഷിക്കണം ഭീഗരവാദത്തിനെതിരെ പോരാട്ടം നയിക്കുന്ന ഇസ്രയേല്‍- അമേരിക്കന്‍ നിലപാടിനെ പിന്തുണക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് 22 വര്‍ഷം സൈനീക സേവനം നടത്തിയ ജോസുകുട്ടി ഇസ്രയേല്‍- അമേരിക്ക - ഇന്ത്യ വിജയിക്കട്ടെ തീവ്രവാദം തുലയട്ടെ എന്ന പ്ലക്കാര്‍ഡും ഏന്തിയാണ് പ്രതിഷേധിച്ചത്. തീവ്രവാദത്തിനെതിരെ ഇന്ത്യയും ഇസ്രായേലും അമേരിക്കയും സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.