-->
പീരുമേട്: ഭവന നിര്‍മാണം, മാലിന്യം നിര്‍മാര്‍ജനം, ഉല്‍പാദനം, ടൂറിസം യുവജനക്ഷേമം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പീരുമേട് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തേക്കുള്ള കരട് ബജറ്റ് അവതരിപ്പിച്ചു.
35,838,580 രൂപ വരവും 34,870,850 രൂപ ചിലവും 96,84, 500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മനോജ് രാജനാണ് അവതരിപ്പിച്ചത്. പഞ്ചയത്ത് പ്രസിഡന്റ് ശാന്തി രമേഷ് അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖയുടെ അടിസ്‌ഥാനത്തിലും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വിഹിതങ്ങള്‍, ഐ.സി.ഡി.എസ്, ശുചിത്വമിഷന്‍ - ലൈഫ് സംസ്‌ഥാന വിഹിതം, കെ.യു.ആര്‍.ഡി. എഫ്.സി ലോണ്‍, മറ്റു വിഹിതങ്ങള്‍ തുടങ്ങിയവയും കണക്കിലെടുത്ത് പ്ലാന്‍ ചെലവുകള്‍ 13,86,730 ,00 രൂപയായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭവന നിര്‍മാണ മേഖലയില്‍ 2018 മുതല്‍ നടപ്പിലാക്കിവരുന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 875 പേര്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കിയിട്ടുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി 41,502,00 രൂപ വകയിരുത്തി.മാലിന്യസംസ്‌കരണം മേഖലയ്‌ക്ക് 50 ലക്ഷം രൂപയും കൃഷി മൃഗസംരക്ഷണം ഉള്‍പ്പടെ ഉല്‍പ്പാദന മേഖലയ്‌ക്കായി 90 ലക്ഷം രൂപയും ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം പരിപോഷിക്കുന്നതിനായി 40 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിനായി 50 ലക്ഷം രൂപയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും റോഡുകള്‍, കലുങ്കുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, പൊതുമാര്‍ക്കറ്റ് എന്നിവയ്‌ക്കായി രണ്ട് കോടി രൂപയും ടൂറിസം, യുവജനക്ഷേമം, ചെറുകിട വ്യവസായം എന്നീ മേഖലകള്‍ക്കായി 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബജറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സമയ ബദ്ധിതമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മിനി സാബു, മണി മേഖല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഹേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.