Wednesday, March 11, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.57 AM

ഒക്കല്‍ വിത്തുല്‌പാദന കേന്ദ്രത്തിലെ പിന്‍വാതില്‍ നിയമനം; പ്രതിഷേധം ശക്‌തമാകുന്നു.

uploads/news/2026/03/828557/1.jpg

പെരുമ്പാവൂര്‍: ഒക്കല്‍ വിത്തുല്‌പാദന കേന്ദ്രത്തിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ തൊഴിലാളികളും, നാട്ടുകാരും പ്രതിഷേധിച്ചു. സീഡ്‌ ഫാമിനു മുന്‍പില്‍ നിന്ന്‌ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന്‌ ഒക്കല്‍ ജംഗ്‌ഷനില്‍ നടത്തിയ വിശദീകരണ യോഗത്തിലും ഒക്കലിലെ വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.
എംപ്ലോയ്‌മെന്റ്‌ വഴി നടത്തേണ്ട നിയമനങ്ങളാണ്‌ പിന്‍വാതിലിലൂടെ അട്ടിമറിക്കപ്പെടുന്നതെന്ന്‌ യോഗം കുറ്റപ്പെടുത്തി. ഇതുമൂലം ഒക്കല്‍ നിവാസികള്‍ക്ക്‌ അവസരം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്‌. ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട്‌ മനോജ്‌ മൂത്തേടന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു.
കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ എം.വി. ബെന്നി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഹല്യ സദാനന്ദന്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.ഒ. ജോണി, ടി.പി. ഷിബു, ജെസ്സി ദേവസികുട്ടി, എം.കെ .രാജേഷ്‌, മിനി സാജന്‍,
ടി.എന്‍. മിഥുന്‍, നിഷ ഷിബു,അമൃത സജിന്‍ കെ.ഇ നൗഷാദ്‌, എം.കെ. രാജഗോപാല്‍, കെ.ഡി. ഷാജി, എം.എ. ഷാജി, മനോജ്‌ തോട്ടപ്പിള്ളി, ടി.എ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW