Thursday, March 12, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.57 AM

വദനാര്‍ബുദം തിരിച്ചറിയാം; ഡെന്റല്‍ ക്ലിനിക്കുകളില്‍ സൗജന്യ പരിശോധന

മൂവാറ്റുപുഴ: വദനാര്‍ബുദം മുന്‍കൂട്ടി കണ്ടെത്തുന്നതിനായി സംസ്‌ഥാനത്തെ ഡെന്റല്‍ ക്ലിനിക്കുകളില്‍ സൗജന്യ പരിശോധനാ സൗകര്യം ഒരുക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നടപ്പിലാക്കുന്ന ഇഡ ക്യാന്‍ വിന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ഈ സേവനം ലഭ്യമാക്കുന്നതെന്ന്‌ മലനാട്‌ ബ്രാഞ്ച്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്‌ഥാനത്തെ ഏഴായിരത്തോളം ഡെന്റല്‍ ക്ലിനിക്കുകള്‍ രോഗനിര്‍ണയ കേന്ദ്രങ്ങളായി മാറും. ഇതിനായി ദന്തഡോക്‌ടര്‍മാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്‌. വായില്‍ ഭേദമാകാത്ത മുറിവുകള്‍, ചുവപ്പോ വെള്ളയോ പാടുകള്‍,അസാധാരണമായ വളര്‍ച്ചകള്‍, രക്‌തസ്രാവം, വായ്‌ തുറക്കാന്‍ ബുദ്ധിമുട്ട്‌ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സൗജന്യ പരിശോധന പ്രയോജനപ്പെടുത്തണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി സമീപത്തുള്ള ഡെന്റിസ്‌റ്റുകളെ കണ്ടെത്താന്‍ സഹായിക്കുന്ന പ്രത്യേക വെബ്‌സൈറ്റും ഉടന്‍ സജ്‌ജമാകും. വനിത ദിനമായ എട്ടിന്‌ വൈകിട്ട്‌ 3 ന്‌ പെരുമ്പാവൂര്‍ ആരോഗ്യ ഡെന്റല്‍ ക്ലിനിക്കില്‍ ബ്രെസ്‌റ്റ് ക്യാന്‍സര്‍ അവബോധ ക്ലാസും സ്‌ക്രീനിംഗും സംഘടിപ്പിക്കും. ഡോ. ലിനു തോമസ്‌ ക്ലാസിന്‌ നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഐ.ഡി.എ. മലനാട്‌ ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ. ലിസ ജോര്‍ജ്‌, സെക്രട്ടറി ഡോ. ജോണ്‍ മെതിപ്പാറ, ഡോ. സിജു എ. പൗലോസ്‌, ഡോ. റോണി സെബാസ്‌റ്റിയന്‍, ഡോ. റിജു ചാന്ത്യം എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 05 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW