Thursday, March 12, 2026 Last Updated 40 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.56 AM

പാര്‍ട്ടിയോട്‌ ഇടഞ്ഞ്‌ സുധാകരന്‍; കരുതലോടെ ജില്ലാ നേതൃത്വം

uploads/news/2026/03/828552/3.jpg

ആലപ്പുഴ: മുതിര്‍ന്ന നേതാവ്‌ ജി.സുധാകരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കരുതലോടെ സി.പി.എം. ജില്ലാ നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരവേ സുധാകരന്‍ പാര്‍ട്ടി വിട്ടാല്‍ അത്‌ ആഘാതമുണ്ടാക്കുമെന്ന ആശങ്ക പല നേതാക്കള്‍ക്കുമുണ്ട്‌. അഞ്ചുവര്‍ഷം മുമ്പ്‌ വരെ ജില്ലയിലെ പാര്‍ട്ടിയില്‍ ഏറ്റവും സ്വാധനമുള്ളയാളായിരുന്നു സുധാകരന്‍.
വിഭാഗീയത ശക്‌തമായ കാലത്ത്‌ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്‌ കീഴില്‍ അടിയുറച്ച്‌ നിന്ന്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തി ന്റെയാകെ പ്രശംസ പിടിച്ചുപറ്റി. മന്ത്രിയായിരുന്ന രണ്ട്‌ വേളകളിലും വലിയ വികസന പദ്ധതികള്‍ അദ്ദേഹം ജില്ലയില്‍ കൊണ്ടുവന്നു. ഇനി സുധാകരന്‍ എന്തു നിലപാട്‌ സ്വീകരിക്കുമെന്നാണ്‌ എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്‌. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ അത്‌ ജില്ലയില്‍ തങ്ങള്‍ക്ക്‌ നേട്ടമുണ്ടാക്കുമെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ വിലയിരുത്തുന്നു.
സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട്‌ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന്‌ അണികള്‍ക്കിടയില്‍ അഭിപ്രായം ശക്‌തമാണ്‌.

Ads by Google
Advertisement
Thursday 05 Mar 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW