Thursday, March 12, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.56 AM

വെണ്‍മണി മാര്‍ത്തോമ്മാ ഹൈസ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി. എഴുതുന്നത്‌ നാല്‌ ജോഡി ഇരട്ടകള്‍

uploads/news/2026/03/828549/4.jpg

ചെങ്ങന്നൂര്‍: വെണ്‍മണി മാര്‍ത്തോമ്മാ ഹൈസ്‌കൂളില്‍ ഇത്തവണ എസ്‌.എസ്‌. എല്‍.സി പരീക്ഷ എഴുതുന്നത്‌ നാല്‌ ജോഡി ഇരട്ട കുട്ടികളാണ്‌. മൂന്ന്‌ ജോഡി 10-ബി ഡിവിഷനിലും ഒരു ജോഡി 10-ഡി ഡിവിഷനിലുമാണ്‌. പഠനത്തില്‍ എല്ലാവരും നല്ല മികവ്‌ പുലര്‍ത്തുന്നവരാണ്‌. ഇവരില്‍ അലൈനയും, അല്‍ അമീനും കൊല്ലകടവ്‌ അല്‍ അമീന്‍ മന്‍സിലില്‍ ജീജോ കെ.ഹമീദ്‌- ഷഫീന ദമ്പതികളുടെ മക്കളാണ്‌.
ആശംസയും , അനന്യയും കൊഴുവല്ലൂര്‍, മുകളേത്ത്‌ വടക്കേതില്‍ മനോജ്‌ കുമാര്‍ - കവിത ദമ്പതികളുടെ മക്കളാണ്‌. ജിഷ്‌ണു, ജിത്തു എന്നിവര്‍ വെണ്‍മണി, കൊച്ചു കിഴക്കേതില്‍ രാജേഷ്‌ കുമാര്‍-ലേഖ കുമാരി ദമ്പതികളുടെ മക്കളാണ്‌. നിരഞ്‌ജനും , നിവേദും വെണ്മണി, മോഡി പറമ്പില്‍ രഞ്‌ജിത്ത്‌-ശാലിനി ദമ്പതികളുടെ മക്കളുമാണ്‌.
ഇവരില്‍ മൂന്ന്‌ ഇരട്ടകളുടെ ക്ലാസ്‌ ടീച്ചര്‍ സൂസന്‍ കുര്യന്‍ ആണ്‌.ഇരട്ടകളായ ജിത്തു - ജിഷ്‌ണു എന്നിവരുടെ ക്ലാസ്‌ ടീച്ചര്‍ സ്‌റ്റാഫ്‌ സെക്രട്ടറി കൂടി യായ ജോണ്‍ കെ.മാത്യു ആണ്‌.
തികഞ്ഞ ശാന്തതയും അച്ചടക്കവും മുതല്‍ ക്കൂട്ടാക്കിയാണ്‌ ഇവര്‍ 10-ാം ക്ലാസ്‌ വരെ എത്തിയതെന്ന്‌ പ്രഥമാധ്യാപകന്‍ സജി അലക്‌സ് സാക്ഷ്യപ്പെടുത്തുന്നു. 154 കുട്ടികളാണ്‌ ഇത്തവണ ഇവിടെ നിന്നും എസ്‌ .എസ്‌ .എല്‍. സി പരീക്ഷ എഴുതുന്നത്‌. കഴിഞ്ഞ വര്‍ഷവും 100 ശതമാനം വിജയം നേടിയിരുന്നു .

Ads by Google
Advertisement
Thursday 05 Mar 2026 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW