-->
മാവേലിക്കര: നഗരസഭാ ബജറ്റ് ചര്‍ച്ചയില്‍ അലങ്കോലമായി. ബി.ജെ.പി. സഭ ബഹിഷ്‌കരിച്ചു.
കൗണ്‍സില്‍ ഹാളില്‍നിന്ന് ഇറങ്ങിയ പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന് മുന്‍പില്‍ മുദ്രാവാക്യം വിളിക്കുകയും ബജറ്റ് പുസ്‌തകം കത്തിക്കുകയും ചെയ്‌തു. ബജറ്റിന്മേല്‍ ചര്‍ച്ച നടന്നുവരുന്നതിനിടെയാണ് സഭയില്‍ തര്‍ക്കസ്വരങ്ങള്‍ ഉയര്‍ന്നത്. വിവിധ ആളുകളുടെ ചര്‍ച്ചയ്‌ക്കുശേഷം കോണ്‍ഗ്രസിലെ ഡി.ബാബുവിന്റെ ഊഴത്തില്‍ നഗരസഭ ദീര്‍ഘകാലം കോണ്‍ഗ്രസ് മാത്രമല്ല ഭരിച്ചത്.
1975 മുതല്‍-77 വരെ സി.പി.എം. പിന്തുണയോടെ ജനസംഘത്തിന്റെ ചെയര്‍മാനായിരുന്നു നഗരസഭ ഭരിച്ചതെന്നും അന്നാണ് കോട്ടതോടിന് മുകളില്‍ കെട്ടിടങ്ങള്‍ പണിയാന്‍ തീരുമാനിച്ചത്. അന്നു മുതലാണ് കോട്ടത്തോട് മാലിന്യ വാഹിനിയാകുവാനും കൈയേറ്റത്തിന് ഇരയാകുവാനും തുടങ്ങിയതെന്നും ഡി.ബാബു പറഞ്ഞു. ബി.ജെ.പി കൗണ്‍സിലര്‍മാരായ അഡ്വ.കെ.വി.അരുണ്‍, എച്ച്.മേഘനാഥ്, എന്‍. രാജന്‍, ഉമയമ്മ വിജയകുമാര്‍, സുജാതാ ദേവി, പീതാ രാജേഷ്, വിദ്യാ സനല്‍, ധന്യാ അഭിറാം എന്നിവര്‍ ഇതിനെതിരെ ശബ്‌ദമുയര്‍ത്തുകയും പുറത്തേക്ക് ഇറങ്ങി പോകുകയു മായിരുന്നു. ഓഫീസിന് മുന്‍പിലെത്തിയ പ്രവര്‍ത്തകര്‍ ബജറ്റ് പുസ്‌തകം കത്തിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ധനകാര്യ സ്‌റ്റാന്‍ഡിങ്
കമ്മിറ്റിയില്‍
ഭൂരിപക്ഷം
ബി.ജെ.പിക്ക്
മാവേലിക്കര: ബജറ്റ് തയാറാക്കിയ നഗരസഭ ധനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷം ബി.ജെ.പി അംഗങ്ങള്‍. അഞ്ച് അംഗങ്ങളുള്ള സമിതിയില്‍ മൂന്നും ബി.ജെ.പി. അംഗങ്ങള്‍. എച്ച്.മേഘനാഥ്, വിദ്യ സനല്‍, ധന്യ എന്നിവരാണ് ബി.ജെ.പിയുടെ ധനകാര്യ സ്‌ഥിരംസമിതിയിലെ അംഗങ്ങള്‍. വൈസ് ചെയര്‍മാന്‍ കെ.ഗോപന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെതായുള്ളു.
സി.പി.എമ്മില്‍ നിന്ന് അംബിക ശിവനും ഈ സമിതിയിലുണ്ട്. ധനകാര്യ സമിതി പാസാക്കിയ ബജറ്റാണ് ഇന്നലെ ചര്‍ച്ചയ്‌ക്കെത്തിയതും ബി.ജെ.പി. ബഹിഷ്‌കരിച്ചതും. എന്നാല്‍ ധനകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മറ്റിയിലെ ഒരു ബി.ജെ.പി. അംഗംപോലും ആദ്യഘട്ടത്തില്‍ ബജറ്റിനെതിരെ വിയോജനം രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
സഭയില്‍ ഏറ്റവും കൂടുതല്‍ പൊട്ടിതെറിച്ചത് ധനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗമായ എച്ച്.മേഘനാഥാണ്.
ചട്ടപ്രകാരം ബജറ്റ് തയ്യാറാക്കിയ പ്രസ്‌തുത സ്‌റ്റാന്‍ഡിംഗ് കമ്മറ്റി അംങ്ങള്‍ക്ക് സഭയില്‍ ഇതിനെ വിമര്‍ശിക്കാനാകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്നു വരികയാണ്.
പഴയ ബജറ്റിന്റെ
തനിയാവര്‍ത്തനം:
ബി.ജെ.പി.
മാവേലിക്കര: നഗര വികസനത്തെ പിന്നോട്ടടിച്ച പഴയ ബജറ്റിന്റെ തനിയാ വര്‍ത്തനമാണ് പുതിയ ബജറ്റെന്ന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.വി. അരുണ്‍കുമാര്‍ പറഞ്ഞു. നഗരസഭ ബജറ്റ് വിഷയത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം.
കഴിഞ്ഞ കൗണ്‍സില്‍ നടപ്പാക്കാന്‍ ശ്രമിച്ച റിങ് റോഡ് പാതി വഴിയില്‍ ഉപേക്ഷിച്ച് പുതിയ ബൈപാസ് റോഡ് എന്നത് ദിശ ബോധം ഇല്ലാത്ത ബജറ്റ് ആണെന്നുള്ളതിന് ഉദാഹരണം ആണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ ഏരിയാ പ്രസിഡന്റ് സുജിത്ത് ആര്‍ .പിള്ള അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുധീഷ് ചാങ്കൂര്‍, മോഹന്‍കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജീവന്‍ ചാലിശേരില്‍ , നഗരസഭാ കൗണ്‍സിലര്‍മാരായ എച്ച്. മേഘനാഥ്, എന്‍ രാജന്‍, ഉമയമ്മ വിജയകുമാര്‍, സുജാതാ ദേവി, പ്രീതാ രാജേഷ്, വിദ്യാ സനല്‍, ധന്യാ അഭിറാം എന്നിവര്‍ പ്രസംഗിച്ചു.
സംഘപരിവാറിന്റെ
ഗാന്ധിവിരുദ്ധ
നിലപാടിന്റെ ഭാഗം:
കോണ്‍ഗ്രസ്
മാവേലിക്കര: ജനങ്ങള്‍ സ്വീകരിച്ച നഗരസഭ ബജറ്റ് ചര്‍ച്ച ചെയ്യുവാന്‍ വിളിച്ചുകൂട്ടിയ കൗണ്‍സില്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങി മഹാത്മാഗാന്ധിയുടെ മുഖചിത്രമുള്ള ബജറ്റ് പുസ്‌തകം കത്തിച്ച ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ നടപടി രാജ്യമെമ്പാടുമു ള്ള സംഘപരിവാറിന്റെ ഗാന്ധി വിരുദ്ധ നിലപാടിന്റെ ഭാഗമാണെന്നും മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്‌ത മോദി സര്‍ക്കാര്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഉള്‍പ്പെടെയുള്ള പേരുകളെ ഭയപ്പെടുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് മഹാത്മാഗാന്ധിയുടെ മുഖചിത്രത്തോടുകൂടി ഇറങ്ങിയ നഗരസഭ ബജറ്റ് പുസ്‌തകം ബി.ജെ.പി. കൗണ്‍സുമാര്‍ കത്തിച്ചു കളഞ്ഞതെന്നും ഇത് രാഷ്‌ട്രപിതാവിനോടുള്ള അനാതരവാണെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ. ആര്‍. മുരളീധരനും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസും കുറ്റപ്പെടുത്തി.