Thursday, March 12, 2026 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.54 AM

വിവിധ വികസന പദ്ധതികള്‍ക്ക്‌ മുന്‍തൂക്കംനല്‍കി ആലപ്പുഴ നഗരസഭാ ബജറ്റ്‌

ആലപ്പുഴ: യു.ഡി.എഫ്‌. ഭരണസമിതിയുടെ ആലപ്പുഴ നഗരസഭ പ്രഥമ ബജറ്റ്‌ അവതരണം കൈയാങ്കളിയില്‍ കലാശിച്ചു. നഗരസഭാധ്യക്ഷയെ പൂട്ടിയിട്ടു. ചെയര്‍പഴ്‌സനെയും ഭരണപക്ഷ കൗണ്‍സിലര്‍മാരെയും തടഞ്ഞുവെച്ച പ്രതിപക്ഷ അംഗങ്ങളെ പോലീസ്‌ അറസ്‌റ്റുചെയ്‌തുനീക്കി. ബജറ്റ്‌ അവതരണത്തിന്‌ ശേഷം ചര്‍ച്ചയ്‌ക്ക് അവസരം നല്‍കിയില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. എതിര്‍പ്പുമായി യു.ഡി.എഫ്‌. കൗണ്‍സിലര്‍മാരും രംഗത്തുവന്നതോടെ യോഗം അലങ്കോലമായി. ബജറ്റില്‍ ഉച്ചയ്‌ക്ക് ശേഷമാണ്‌ ചര്‍ച്ചയെന്ന്‌ അറിയിച്ച്‌ യോഗം പിരിച്ചുവിട്ട നഗരസഭാധ്യക്ഷ മോളി ജേക്കബിനെ പുറത്തേക്ക്‌ പോകാന്‍ അനുവദിക്കാതെ ഇടത്‌ കൗണ്‍സിലര്‍മാര്‍ തടഞ്ഞു.
ഇത്‌ വലിയ ബഹളത്തിന്‌ കാരണമായി. ഇതിനിടെ, പ്രതീകാത്മകമായി ബജറ്റ്‌ വേസ്‌റ്റ് ബിന്നില്‍ നിക്ഷേപിച്ച്‌ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന്‌് പിന്നാലെ പുറത്തിറങ്ങി ഓഫിസ്‌ മുറിയിലെത്തിയ ചെയര്‍പഴ്‌സനെയും യു.ഡി.എഫ്‌. കൗണ്‍സിലര്‍മാരെയും എല്‍.ഡി.എഫ്‌ അംഗങ്ങള്‍ തടഞ്ഞുവെച്ചു. മുറിക്ക്‌ മുന്നില്‍ കുത്തിയിരുന്ന എല്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ പുറത്തുനിന്ന്‌ പൂട്ടി. ഒന്നരമണിക്കൂറോളം ഉപരോധം നീണ്ടു. പ്രതിഷേധവുമായി നിലയുറപ്പിച്ച എല്‍.ഡി.എഫ്‌. പ്രവത്തകരെ പോലീസ്‌ ബലംപ്രയോഗിച്ചാണ്‌ അറസ്‌റ്റ് ചെയ്‌തുനീക്കിയത്‌. ഇതിനിടെ പോലീസുമായി നേരിയതോതില്‍ ഉന്തുംതള്ളുമുണ്ടായി.
സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം,
ഷോപ്പിങ്‌ മാള്‍, ഷീ ലോഡ്‌ജ്...

ആലപ്പുഴ: നഗരസഭാ ടൗണ്‍ഹാള്‍ പുനര്‍നിര്‍മാണം, സത്രം കോപ്ലക്‌സ് ആറ്‌ നിലയില്‍ ഷോപ്പിംഗ്‌ മാള്‍, ഷീ ലോഡ്‌ജ്, പ്രധാന കേന്ദ്രങ്ങളില്‍ ടേക്‌ എ ബ്രേക്‌, സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം തുടങ്ങി വിവിധ വികസന പദ്ധതികള്‍ അടങ്ങുന്ന നഗരസഭയുടെ 2026-27ലെ ബജറ്റ്‌ വൈസ്‌ ചെയര്‍മാന്‍ സി.കെ. ചെല്ലപ്പന്‍ അവതരിപ്പിച്ചു. ചെയര്‍പഴ്‌സണ്‍ മോളി ജേക്കബ്‌ അധ്യക്ഷത വഹിച്ചു.
വയോജനങ്ങള്‍ക്കായി ഗ്രേസ്‌ പദ്ധതി നടപ്പാക്കുമെന്നും എല്ലാ വാര്‍ഡുകളലിലും വയോജന ക്ലബ്ബുകള്‍ രൂപവത്‌കരിക്കുമെന്നും ആരോഗ്യപരിശോധന, കൂട്ടായ്‌മകല്‍ സംഘടിപ്പിക്കല്‍, ടോക്കിങ്‌ പാര്‍ലറുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും വൈസ്‌ ചെയര്‍മാന്‍ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. സ്‌ഥലസൗകര്യം ലഭ്യമാകുന്നയിടങ്ങളില്‍ ഹാപ്പിനസ്‌ പാര്‍ക്കുകള്‍ സ്‌ഥാപിക്കും. ഗ്രേസ്‌ ക്ലബ്ബുകള്‍ക്ക്‌ നൂറ്‌ കസേരകള്‍ വീതം വാങ്ങിനല്‍കും. നഗരത്തെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദ, പാലിയേറ്റീവ്‌ സൗഹൃദ നഗരമാക്കും. പാലിയറ്റീവ്‌ സേവനങ്ങള്‍ക്ക്‌ 24 മണിക്കൂര്‍ ഹെല്‍പ്‌ഡസ്‌ക് ആരംഭിക്കും. ജനവാസം കുറഞ്ഞ മേഖലയില്‍ ഷെല്‍ട്ടര്‍ സ്‌ഥാപിക്കും. നഗരസഭ സത്രം കോംപ്ലക്‌സ് ആറ്‌ നില ഷോപ്പിങ്‌ മാളായി പുനര്‍നിര്‍മിക്കും. നഗരത്തിലെ പത്തിടങ്ങളില്‍ ടേക്‌ എ ബ്രേക്ക്‌ ആരംഭിക്കും. നഗരസഭാ ആസ്‌ഥാനത്തിന്‌ മുന്നില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്‌ഥാപിക്കും. ജനറല്‍ ആശുപത്രിയില്‍ പുതിയ 20 ഡയാലിസിസ്‌ ബെഡുകള്‍ സ്‌ഥാപിക്കും.
കനാലുകളില്‍ വേസ്‌റ്റ് മാനേജ്‌മെന്റ്‌ ബോട്ടുകള്‍ നടപ്പിലാക്കും. കാര്‍ബണ്‍ ന്യൂട്രല്‍ നഗരം സൃഷ്‌ടി ക്കുന്നതിന്റെ ഭാഗമായി നഗരമിത്രം പദ്ധതി ആരംഭിക്കും. നഗരസഭ സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം ലഭ്യമാക്കും. മുഴുവന്‍ അംഗന്‍വാടികളും സ്‌മാര്‍ട്ട്‌ ആക്കും. കുട്ടികള്‍ക്ക്‌ കളി ഉപകരണങ്ങള്‍ നല്‍കും. കൊട്ടാരപ്പാലത്തിന്‌ സമീപം ഷീ ലോഡ്‌ജും നൈറ്റ്‌ ഷെല്‍ട്ടറും സ്‌ഥാപിക്കും. തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികള്‍. 413,3903854 കോടി രൂപ വരവും 382,4890100 രൂപ ചെലവും 30,9013754 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ വൈസ്‌ ചെയര്‍മാന്‍ അവതരിപ്പിച്ചത്‌.
യു.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.ആര്‍. ആര്‍. ജോഷിരാജ്‌, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ സി. ജ്യോതിമോള്‍ എ. എം. നൗഫല്‍, ബീന കൊച്ചുബാവ, എം.എസ്‌ സര്‍ജു, ഷോളി സി. എസ്‌, നൂറുദ്ദിന്‍കോയ, പി.വി. വോണുഗോപാല്‍, ബേബി ലൂയിസ്‌, എം കെ. നിസാര്‍, ആര്‍. അംജിത്‌ കുമാര്‍, ജോസ്‌കുട്ടി സി. പൂണിയില്‍, വി.ജി. വിഷ്‌ണു, എ ഷാനവാസ്‌, ഒ.പി. ഷാജി, സൗമ്യരാജ്‌ എന്നിവര്‍ പങ്കെടുത്തു.

വിവിധ പദ്ധതികളും അനുവദിച്ച തുകയും ചുവടെ:
പാലിയറ്റീവ്‌ മേഖല -മൂന്ന്‌ കോടി
പാലിയറ്റീവ്‌ യൂണിറ്റുകള്‍ -രണ്ട്‌ കോടി
ആശാ വളണ്ടിയര്‍മാര്‍ക്ക്‌ അധികവേതനം നല്‍കാന്‍ അഞ്ച്‌ ലക്ഷം.
കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 1.10 കോടി.
മൃഗസംരക്ഷണ മേഖലക്ക്‌ 27 ലക്ഷം.
തെരുവുനായ നിയന്ത്രണത്തിന്‌ എ.ബി.സി. പ്രവര്‍ത്തനങ്ങള്‍ക്ക്‌ 10 ലക്ഷം.
മത്സ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രണ്ടുകോടി.
സത്രം കോംപ്ലക്‌സ് ഷോപ്പിങ്‌ മാളിന്‌ കെ.യു.ഡി.ആര്‍.ഡി.എഫ്‌.സിയില്‍ നിന്ന്‌ 50 കോടി വായ്‌പയെടുക്കും.
നഗരചത്വരത്തില്‍ കടമുറികള്‍ നിര്‍മിക്കാന്‍ 50 ലക്ഷം.
ടേക്‌ എ ബ്രേക്ക്‌ കേന്ദ്രങ്ങള്‍ സ്‌ഥാപിക്കാന്‍ 5.60 കോടി.
നഗരസഭയില്‍ കാന്റീന്‍ ആരംഭിക്കാന്‍ 50 ലക്ഷം.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മള്‍ട്ടി ലെവല്‍ മെക്കാനിക്കല്‍ പാര്‍ക്കിങ്‌ സൗകര്യമൊരുക്കാന്‍ 25 ലക്ഷം.
ജനറല്‍ ആശുപത്രിയുടെ അടിസ്‌ഥാന സൗകര്യവികസനത്തിന്‌ 50 ലക്ഷം.
കനാലുകളില്‍ വേസ്‌റ്റ് മാനേജ്‌മെന്റ്‌ ബോട്ടുകള്‍ ആരംഭിക്കുന്നതിന്‌ 25 ലക്ഷം.
ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 50 ലക്ഷം.
നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ 10 ലക്ഷം.
ഓക്‌സിജന്‍ ഫില്ലിങ്‌ യൂണിറ്റ്‌ ആരംഭിക്കാന്‍ അഞ്ച്‌ ലക്ഷം.
നഗരമിത്രം പദ്ധതിക്ക്‌ അഞ്ച്‌ ലക്ഷം.
പാര്‍പ്പിട പദ്ധതിക്ക്‌ അഞ്ച്‌ കോടി.
ചാത്തനാട്ടെ ഫ്‌ളാറ്റ്‌ നിര്‍മാണം പുനരാരംഭിക്കാന്‍ ഒരു കോടി.
ഭവന പുനരുദ്ധാരണത്തിന്‌ അഞ്ച്‌ കോടി.
വാട്ടര്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ 50 ലക്ഷം.
കുടുംബശ്രീ കുപ്പിവെള്ള പദ്ധതിക്ക്‌ 50 ലക്ഷം.
സാമൂഹിക ക്ഷേമ, വനിതാ വികസന മേഖലയ്‌ക്ക് ആകെ 5.40 കോടി.
ടൗണ്‍ഹാള്‍ പുനര്‍നിര്‍മാണത്തിന്‌ 17 കോടി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വാര്‍ഡുകള്‍ക്കും 20 ലക്ഷം വീതം.
പൊതുമരാമത്ത്‌ മേഖലക്കായി ആകെ 24 കോടി.
ഊര്‍ജ മേഖലയ്‌ക്ക് ആകെ 50 ലക്ഷം
പട്ടികജാതി, പട്ടിക വര്‍ഗമേഖലയ്‌ക്ക്്‌ 1.75 കോടി.
നഗരസഭാ പഴയകെട്ടിടത്തില്‍ ഡിജിറ്റല്‍ ലൈബ്രറിക്ക്‌ 30ലക്ഷം.
വിദ്യാഭ്യാസം-കല-കായിക മേഖലയ്‌ക്കായി 1.25 കോടി.
വിനോദസഞ്ചാര മേഖലയ്‌ക്ക് 15 കോടി
അന്താരാഷ്‌ട്ര ടൂറിസം എക്‌സിബിഷന്‌ 10 ലക്ഷം.

Ads by Google
Advertisement
Thursday 05 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW