-->
മണ്ണഞ്ചേരി: പഞ്ചായത്തിന്റെ കായലോര -തെക്കന്‍ മേഖലയിലും കുടിവെള്ള ക്ഷാമം അതിരൂക്ഷം. വാട്ടര്‍ അതോറട്ടറിയുടെ പൈപ്പ് ലൈന്‍ കാഴ്‌ചവസ്‌തുവാകുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മണ്ണഞ്ചേരിയിലെ കുടിവെള്ളക്ഷാമത്തിന് ഉത്തരവാദികള്‍ അതോറട്ടറിയാണെന്ന് പഞ്ചായത്തും പഞ്ചായത്തിന്റെ കെടുകാര്യ സ്‌ഥതയാണ് ഇതൊന്നും ആക്ഷേപം.
പതിറ്റാണ്ടുകളായി മണ്ണഞ്ചേരി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്. എം.എല്‍.എമാരും ഇടതുപക്ഷക്കാരായിരുന്നു. അമ്പലപ്പുഴ താലൂക്കിന് വേണ്ടി നടപ്പിലാക്കിയ ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മിഷന്‍ ചെയ്‌തിട്ടും വര്‍ഷങ്ങളായി. എട്ടു ഗ്രാമപ ഞ്ചായത്ത് വാര്‍ഡുകള്‍ തീരപ്രദേശ വാര്‍ഡുകളാണ്. ഈ വാര്‍ഡുകളില്‍ എല്ലാം അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവിക്കുന്നത്. ജല്‍ജീവന്‍ പദ്ധതി വഴി പൈപ്പ് ലൈന്‍ വലിച്ചു ടാപ്പ് ഇട്ടെങ്കിലും പൈപ്പുകളില്‍ വെള്ളം എത്തുന്നില്ല. പ്രതിദിനം 11 ലക്ഷം ലിറ്റര്‍ വെള്ളമാണ് മണ്ണഞ്ചേരി പഞ്ചായത്തില്‍ ആവശ്യം എന്നാല്‍ ആറു ലക്ഷം ലിറ്ററാണ് ഇപ്പോള്‍ കിട്ടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ രാഷ്‌ട്രീയ കക്ഷികള്‍വലിയ വാഗ്‌ദാനങ്ങള്‍ നല്‍കാറുണ്ട്. വെള്ളം ഇപ്പോഴും മണ്ണഞ്ചേരികാര്‍ക്ക് കിട്ടുന്നില്ല എന്നതാണ് പരമാര്‍ത്ഥമെന്നും ഇതിന് ഉത്തരവാദികളായവര്‍ പുലര്‍ത്തുന്ന നിസാഹായവസ്‌ഥ അവസാനിപ്പിക്കണമെന്ന് പൊതുവേ ഉയരുന്ന ആവശ്യം. അതേ സമയം ത്രിതലപഞ്ചായത്തു ഭരണ സമിതികള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. ഉത്തരവാദികള്‍ ഇടതു ഭരണക്കാ രാണെന്ന് മണ്ണഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇടതുപക്ഷ ക്കാര്‍ക്ക് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്‌തമായി തിരിച്ചടി നല്‍കുമെന്നും കമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബി. അന്‍സല്‍ അദ്ധ്യ ക്ഷം വഹിച്ചു. കെ. വി. മേഘനാദന്‍, ബി. അനസ്,എം. വി.സുദേവന്‍ എന്‍. എ.അബൂബക്കര്‍ ആശാന്‍, ഇര്‍ഫാന്‍ കോയാപ്പു, റംല ബീവി, കെ. എന്‍.വേണുഗോപാല്‍, എന്‍. എ. സിറാജ് മേത്തര്‍, റസീന ഷിജാസ്, എം.എസ് കുഞ്ഞുമോന്‍.ബി.രമേശന്‍ ആര്‍.വേണുഗോപാല്‍, ഉദയകുമാര്‍, കെ. വേണുഗോപാലന്‍ നായര്‍, റ്റി.എസ്.സതീശന്‍, എസ്. സുധര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.