-->
പുല്‍പള്ളി: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ അവതരിപ്പിച്ചു. ലൈഫ് മിഷന്‍, തനത് ഫണ്ട് എന്നിവയിലൂടെ 7.86 കോടി രൂപയാണ് ഇതിനായി കണ്ടെത്തുന്നത്. പഞ്ചായത്ത് ഓഫീസ് നിര്‍മാണത്തിന് ഒരു കോടിയും മുള്ളന്‍കൊല്ലിയില്‍ ബസ്‌വേ നിര്‍മാണത്തിന് ഒരു കോടിയും ടൗണ്‍ നവീകരണത്തിനും ടേക്ക് എ ബ്രേക്ക് സംവിധാനത്തിന് 50 ലക്ഷം വീതവും അനുവദിച്ചു. ഷെല്‍ട്ടര്‍ഹോം നിര്‍ മാണത്തിന് ഒരു കോടിയും വകയി രുത്തി. പാല്‍ സബ്‌സിഡിക്ക് 40 ലക്ഷവും ക്ഷീരഗ്രാമ പദ്ധതിക്ക് 20 ലക്ഷവും ചെലവഴിക്കും. കനാല്‍ നിര്‍മാണം, തടയണ സംരക്ഷണം, പാര്‍ശ്വഭിത്തി സംരക്ഷണം എന്നിവയക്ക് മൂന്നു കോടിയും കുമ്മായ വിതരണത്തിന് 40 ലക്ഷവും വകയിരുത്തി. വന്യമൃഗശല്യം പരിഹരിക്കാന്‍ വനാതിര്‍ത്തിയില്‍ ടൈഗര്‍നെറ്റ് സംവിധാനമൊരുക്കാന്‍ ഒരു കോടിയും, ഫ്രൂട്ട്‌സ് വില്ലേജ് പദ്ധതിക്ക് 20 ലക്ഷവും അനുവദിച്ചു. അങ്കണവാടി പോഷകാഹാരത്തിന് 46 ലക്ഷ വും ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 23 ലക്ഷവും വയോജനങ്ങള്‍ക്ക് കമ്പിളിനല്‍കാന്‍ 4.5 ലക്ഷവും അങ്കണവാടി കളുടെ നവീകരണത്തിന് 25 ലക്ഷവും വകയിരുത്തി.
റോഡ് നിര്‍മാണത്തിന് 3.5 കോടിയും അറ്റകുറ്റപണികള്‍ക്ക് 4.44 കോടിയും കെട്ടിടങ്ങള്‍ക്കും കലുങ്കുകള്‍ക്കും ഓരോ കോടിവീ തവും അനുവദിച്ചു. ആശുപത്രിക ളില്‍ മരുന്നിന് 18 ലക്ഷവും വകയിരുത്തി. കബനി തീരത്ത് കൊള വള്ളിയില്‍ ടൂറിസം പദ്ധതിക്ക് ഒരു കോടിയും തെരുവ് വിളക്ക് പദ്ധതിക്ക് 20 ലക്ഷവും പട്ടികവര്‍ഗ പുനരുദ്ധാരണത്തിന് 15 ലക്ഷവും മാതൃകാ കൃഷിതോട്ടത്തിന് പ്രോല്‍സാഹനമായി 10 ലക്ഷവും വകയിരുത്തി. പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കാന്‍ 10ലക്ഷം രൂപ അനുവദിച്ചു.
പഞ്ചായത്തില്‍ ഡയാലിസിസ് സെന്റര്‍ സ്‌ഥാപിക്കാന്‍ 50 ലക്ഷ വും പെയ്‌ന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് 22 ലക്ഷവും അനുവദിച്ചു. പ്രസിഡന്റ് ലിസി സാബു അധ്യക്ഷത വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷരായ മിനി ജയിംസ്, മുനീര്‍ ആച്ചിക്കുളം, ഷൈനി സണ്ണി, അംഗങ്ങളായ പി.എ പ്രകാശന്‍, സണ്ണി ജോസഫ്, ജോസ് കണ്ടംതുരുത്തി, റിന്‍സി വര്‍ഗീസ്, സെക്രട്ടറി അബ്‌ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.