-->
കല്‍പ്പറ്റ: വയനാട് ജില്ലാ സോഷ്യല്‍ പോലീസിംഗിന് കീഴിലെ ഡി ഡാഡ് കൗണ്‍സലിംഗ് സെന്റിന്റെയും പുതുതായി നിര്‍മിച്ച സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ വിസിറ്റേഴ്‌സ് റൂമിന്റെയും ഉദ്‌ഘാടനം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ നിര്‍വഹിച്ചു. അഡിഷണല്‍ എസ്.പി കെ.എസ് ഷാജി, സൈബര്‍ െ്രെകം ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫ്, സോഷ്യല്‍ പോലീസിങ് എ.ഡി.എന്‍.ഒ കെ.എം ശശിധരന്‍, മറ്റു പോലീസ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.