-->
വെണ്ണിയോട്: രൂക്ഷമായ വരള്‍ച്ചയില്‍ വറ്റിവരണ്ടു ഉണങ്ങി കിടക്കുകയാണ് ജില്ലയിലെ ജലാശയങ്ങളില്‍ ഭൂരിഭാഗവും. ചെറുകുളങ്ങളും രൂക്ഷമായ വരള്‍ച്ചയില്‍ വെള്ളംവറ്റി വീണ്ടുകീറി കിടക്കുകയാണ്. മഴക്കാലത്ത് ആദ്യം വെള്ളത്തിനടിയിലാകുന്ന കോട്ടത്തറ, പനമരം തുടങ്ങിയ പഞ്ചായത്തുകളിലടക്കം വയലോരങ്ങളിലെ ചെറുകുളങ്ങളും തോടുകളും വറ്റിവരണ്ടു. പകല്‍ സമയങ്ങളിലെ ചൂടും അസഹനീയമാണ്. പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളവും കുറഞ്ഞു തുടങ്ങി. ഇനിയും വരള്‍ച്ച രൂക്ഷമായാല്‍ ക്ഷീരമേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വരള്‍ച്ച ശക്‌തി പ്രാപിക്കുന്നത് കാര്‍ഷിക വിളകളെ ബാധിക്കുന്നതിനോടൊപ്പം തന്നെ നനയ്‌ക്കാന്‍ സൗകര്യമില്ലാത്ത പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിയെയും ബാധിക്കുകയാണ്. വരള്‍ച്ച ചെറിയ തോതില്‍ തന്നെ ആരംഭിച്ചതോടെ കോട്ടത്തറ പഞ്ചായത്തില്‍ പുഴയോടു ചേര്‍ന്നുള്ള വയലുകള്‍ പോലും ഉണങ്ങി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ജനുവരി ആദ്യം തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. മുന്‍പ് സംസ്‌ഥാന ശരാശരിയെക്കാള്‍ ചൂട് കുറവാണെന്ന പ്രത്യേകത ജില്ലക്ക് ഉണ്ടായിരുന്നെങ്കിലും ഓരോ വര്‍ഷം കഴിയുംതോറും ചൂട് കൂടിവരികയാണ്. വരള്‍ച്ച ആരംഭിച്ചെങ്കിലും മുന്നറിയിപ്പുകള്‍ സര്‍ക്കാരോ ത്രിതല പഞ്ചായത്തുകളോ ഗൗരവമായി കാണുന്നില്ലെന്ന പരാതിയും ഉയരുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇപ്പോഴും പ്രാധാന്യം നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.