Wednesday, March 11, 2026 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.41 AM

ഗീതുവിന്‌ സ്‌നേഹവീട്‌: ഭൂമിയുടെ ആധാരം കൈമാറി

uploads/news/2026/03/828526/4.jpg

ആലത്തിയൂര്‍: അക്ഷരങ്ങള്‍ക്കൊപ്പം മാനവികതയുടെ വലിയൊരു പാഠം കൂടി പകര്‍ന്നുനല്‍കി കെ.എച്ച്‌.എം.എച്ച്‌.എസ്‌.എസ്‌. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്ന്‌ ദേശീയ തലത്തിലടക്കം സ്‌കൂളിനായി മിന്നുംപ്രകടനം നടത്തിയ സ്‌പോര്‍ട്‌സ് താരം ഗീതുവിനായി നിര്‍മ്മിക്കുന്ന സ്‌നേഹവീടിന്റെ ഭൂമിയുടെ ആധാര കൈമാറ്റം നിര്‍വ്വഹിച്ചു. തൃപ്രങ്ങോട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുജീബ്‌ പൂളക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജ്‌മെന്റ്‌, അധ്യാപകര്‍, പി.ടി.എ, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്‌ വീടിനാവശ്യമായ തുക സമാഹരിച്ചത്‌. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട്‌ ടി.എന്‍. ഷാജി, പ്രിന്‍സിപ്പാള്‍ സോണിയ, പ്രാധാനാധ്യാപിക ബിന്ദു എന്നിവര്‍ ചേര്‍ന്ന്‌ സ്‌ഥലത്തിന്റെ ആധാരം ഗീതുവിന്‌ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ്‌ ടി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു.
തിരൂര്‍ എസ്‌.ഐ. ക്ലീറ്റസ്‌ മുഖ്യാഥിതിയായ ചടങ്ങില്‍ എച്ച്‌.എം. ബിന്ദു, പി.ടി.എ. വൈസ്‌ പ്രസിഡണ്ട്‌ ഐ.പി. ജലീല്‍, സുഭാഷ്‌ പയനാട്‌, കെ.പി. ശംസുദ്ധീന്‍, മൊയ്‌നുട്ടി പൊയ്‌ലിശ്ശേരി, കുഞ്ഞാലിക്കുട്ടി, ശാഫി വാക്കയില്‍, സുബൈര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW