Thursday, March 12, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.41 AM

കടബാധ്യതകള്‍ വെളിപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ ബജറ്റ്‌

uploads/news/2026/03/828524/2.jpg

പെരിന്തല്‍മണ്ണ: മുന്‍കാല കൗണ്‍സിലുകള്‍ വരുത്തി വെച്ച കടക്കെണി സംബന്ധിച്ച്‌ അക്കമിട്ട്‌ നിരത്തി നഗരസഭയുടെ 2026-27വര്‍ഷത്തേക്കുള്ള ബജറ്റ്‌ വൈസ്‌ ചെയര്‍പെഴ്‌സണ്‍ എം.ബി. ഫസല്‍ മുഹമ്മദ്‌ അവതരിപ്പിച്ചു.
ഹഡ്‌കോ വായ്‌പ കരാറുകാര്‍ക്ക്‌ കുടിശ്ശിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന്‌ വേണ്ടി സ്വീകരിച്ച നിക്ഷേപം മാര്‍ക്കറ്റ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍, ആയുര്‍വേദ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തീകരണം, വാടക അഡ്വാന്‍സ്‌ തിരിച്ചുനല്‌കല്‍, കടമുറികള്‍ ഒഴിഞ്ഞു പോയവര്‍ക്ക്‌ നല്‌കേണ്ട തുക, ലൈഫ്‌ ഫ്‌ലാറ്റിലെ മലിന ജല ശുദ്ധീകരണ പ്ലാന്റ്‌ എന്നീ ഇനങ്ങളിലായി 78 കോടിയുടെ ബാധ്യതയാണ്‌ നഗരസഭക്ക്‌ വരുത്തിവെച്ചിട്ടുള്ളത്‌. നഗരസൗന്ദര്യവത്‌ക്കരണത്തിനും ഉത്‌പാദന മേഖലക്കും തൊഴിലവസരങ്ങള്‍ക്കും വയോജനങ്ങള്‍ക്കും മാലിന്യ സംസ്‌ക്കരണത്തിനും തെരുവുനായ്‌ക്കളെ വന്ധ്യംകരിച്ച്‌ പുനരധിവസിപ്പിക്കുന്നതിനും പ്രാധാന്യം നല്‌കുന്നതാണ്‌ ബജറ്റ്‌. 144.7കോടി രൂപ വരവും 141.7കോടി രൂപ ചിലവും 2.92 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നതുമാണ്‌ പുതിയ ബജറ്റ്‌.

Ads by Google
Advertisement
Thursday 05 Mar 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW