-->
നിലമ്പൂര്‍: സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. നിലമ്പൂര്‍ മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ടൗണില്‍ സി.എന്‍.ജി. റോഡിനോട് ചേര്‍ന്ന് സ്‌ഥിതിചെയ്ുന്നയ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നിലമ്പൂര്‍ ട്രഷറി 28 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്.
3000ത്തോളം പെന്‍ഷന്‍കാര്‍ ആശ്രയിക്കുന്ന നിലമ്പൂര്‍ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ട്രഷറി അടിസ്‌ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി 68 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിലമ്പൂര്‍ ടൗണില്‍ നിന്നും 500 മീറ്റര്‍ മാറി നിലമ്പൂര്‍-തൃക്കൈക്കുന്ന് റോഡില്‍ 12.35 സെന്റ് സ്‌ഥലത്താണ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത്. പി.വി. അബ്‌ദുല്‍ വഹാബ് എം.പി. മുഖ്യാതിഥിയായി. മധ്യമേഖല ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.ആര്‍. സിന്ധു, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്‌മിജി, നിലമ്പൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ഷൗക്കത്തലി കൂമഞ്ചേരി, നിലമ്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ.ടി. ഫ്രാന്‍സിസ് ലിജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷമീന കാഞ്ഞിരാല, കെ.പി. അനുശ്രീ, നിലമ്പൂര്‍ മുനിസിപ്പാലിറ്റി സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മുംതാസ് ബാബു, മേരി ഷിബു, സുരേഷ് പാത്തിപ്പാറ, സ്‌മിതാമോള്‍, മുസ്‌തഫ കളത്തുംപടിക്കല്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. കെട്ടിടത്തിന്റെ ശിലാഫലകം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. അനാച്‌ഛാദനം ചെയ്‌തു.