Tuesday, March 10, 2026 Last Updated 54 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.40 AM

അപകടക്കെണിയായ മലയോര ഹൈവേയിലെ താവുകുന്ന്‌ വളവില്‍ വാഹനാപകടം

uploads/news/2026/03/828522/4.jpg

ആലക്കോട്‌: മലയോര ഹൈവേയില്‍ നടുവില്‍ താവുക്കുന്നില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറോളം വാഹനാപകടങ്ങള്‍ നടക്കുകയും നാലുപേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയും നിരവധി ആളുകള്‍ക്ക്‌ പരിക്കു പറ്റുകയും ചെയ്‌തിട്ടുള്ള സ്‌ഥലത്ത്‌ വീണ്ടും ലോറി മറിഞു. ചൊവ്വാഴ്‌ച രാത്രി 12 മണിയോടെയാണ്‌ ഇരിട്ടിയില്‍ നിന്നും കാസര്‍കോഡ്‌ ഭീമനടിയിലേക്ക്‌ റബ്ബര്‍ ഷീറ്റ്‌ ലോഡുമായി പോയ ലോറി താവുകുന്ന്‌ വളവില്‍ അപകടത്തില്‍പ്പെട്ടത്‌. ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
നടുവിലിനും കരുവഞ്ചാലിനുമിടയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഹെയര്‍പിന്‍ വളവുകളടക്കം അഞ്ചോളം കൊടും വളവുകളുള്ള റോഡിന്റെ ഒരു ഭാഗം വലിയ താഴ്‌ച്ചയാണ്‌.ഇതേ സ്‌ഥലത്ത്‌ ഒരാഴ്‌ചക്കുള്ളില്‍ രണ്ടാമത്തെ ലോറി അപകടമാണ്‌. കഴിഞ്ഞ ബുധനാഴ്‌ച തൃശൂരില്‍ നിന്നും കാസര്‍കോഡ്‌ ഭാഗത്തേക്ക്‌ അംഗന്‍വാടികള്‍ക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ മിനിലോറി 30 അടി താഴ്‌ചയിലേക്കു മറിഞ്ഞു രണ്ടു പേര്‍ക്കു പരിക്കേറ്റിരുന്നു. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഇതിനു തൊട്ടടുത്തുള്ള വളവില്‍ കുഴല്‍ക്കിണര്‍ റിണ്മ്‌ മറിഞ്ഞ്‌ മറുനാടന്‍ തൊഴിലാളി മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷങളില്‍ ഭാരവാഹനങ്ങള്‍ മറിഞ്ഞ്‌ 3പേര്‍ മരണപ്പെട്ടിട്ടുണ്ട്‌. കൊടും വളവുകളില്‍ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും വരുന്ന ഭാരവാഹനങ്ങളാണ്‌ കൂടുതലായി അപകടത്തില്‍പ്പെടുന്നത്‌.
ഡ്രൈവര്‍മാര്‍ക്ക്‌ റോഡിനെക്കുറിച്ചുള്ള അജ്‌ഞതയും രാത്രിക്കാലങ്ങളില്‍ സ്‌ട്രീറ്റു ലൈറ്റുകളും അപകട മുന്നറിയിപ്പ്‌ സിഗ്നലുകള്‍ ഇല്ലാത്തതും അശാസ്‌ത്രീയ റോഡു നിര്‍മ്മാണവുമാണ്‌ ഇവിടെ നിരന്തരം അപകടങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. ആള്‍ താമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനു കാലതാമസം നേരിടാറുണ്ട്‌. നിരവധി പരാതികളും പത്രവാര്‍ത്തകളും ഉണ്ടായിട്ടും പൊതുമരാമത്തു അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാവാത്തതില്‍ നാട്ടുക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്‌.
താവുക്കുന്ന്‌ വളവില്‍ നിരന്തരം സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്ക്‌ കാരണമെന്തെന്ന്‌ പഠനം നടത്തി പ്രായോഗിക പരിഹാര മാര്‍ണ്മങ്ങള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ തയ്ാറാവയണമെന്ന്‌ നടുവില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി സജി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 05 Mar 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW