-->
മലയോര മേഖലയിലെ അവികസിത ഗ്രാമങ്ങളുള്‍പ്പെടുന്ന ഏരുവേശി പഞ്ചായത്തിന്റെ വികസനം കൃഷിയിലുടെ നേടിയെടുക്കുന്നതിന് കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ തയാറാക്കി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇതിനു പുറമെ ഗ്രാമിണമേഖലയിലെ ജനങ്ങളുടെ യാത്ര സൗകര്യത്തിന് ചെറുകിട റോഡുകള്‍ ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കേണ്ടതുണ്ടന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തിനാല്‍ പഞ്ചായത്ത് ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. പ്രദേശങ്ങളിലെ ചെറുകിട റോഡുകള്‍ പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കണമെങ്കില്‍ ആവശ്യത്തിനുള്ള സ്‌ഥലം വിട്ടു തരുന്നതിന് സ്‌ഥലമുടമകള്‍ തയാറാകണമെന്നും അദ്ദേഹം അറിയിച്ചു.
2026-2 7വര്‍ഷത്തെ എരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌് ജയശ്രീ ശ്രീധരന്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്കും, അടിസ്‌ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയിരിക്കുന്നു.
കൃഷിയിടങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെ കാര്‍ഷികമേഖലയ്‌ക്ക് 1.3 കോടിരൂപയും ഭവന നിര്‍മ്മാണം ഉള്‍പ്പെടെ അടിസ്‌ഥാന സൗകര്യ വികസനത്തിന് 2 കോടിരൂപയും പട്ടികജാതി പട്ടികവര്‍ണ്മ വിഭാഗക്കാരുടെ സാമൂഹിക അഭിവൃദ്ധിക്കായി 30 ലക്ഷംരൂപയും എരുവേശ്ശി കുടിയാന്മല പി.എച്ച്. സി കള്‍ക്കും ആരോഗ്യ മേഖല പ്രവര്‍ത്തനങ്ങള്‍ക്കും 60 ലക്ഷംരൂപയും പശ്‌ചാത്തല മേഖലയ്‌ക്ക് 1.5 കോടിരൂപയും ആകെ 28 കോടി രൂപ വരവും 27 കോടി 50 ലക്ഷം രൂപ ചെലവും 50 ലക്ഷം രൂപ നീക്കിയിരുപ്പമുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബേബി തോലാനി, മോഹനന്‍ മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസ്സി ഇമ്മാനുവല്‍, പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജന്‍ കാരാമയില്‍ ശ്രീനാഥ് നല്ലൂര്‍, മേരി ഫ്രാന്‍സിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷനായ ജോയി കുഴിവേലിപ്പുറത്ത്, മെമ്പര്‍മാരായ നിഷ, രമേശന്‍, ത്രേസ്യ അഗസ്‌റ്റിന്‍, ജനാര്‍ദ്ദനന്‍, ജോണ്‍സണ്‍ പുലിയുറുമ്പില്‍, അനീഷ് തോണക്കര, സാലി, ഷിജ, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്‌ഥന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് അസിസ്‌റ്റന്റ് സെക്രട്ടറി അശോകന്‍ സ്വാഗതവും അക്കൗണ്ടന്റ് സിദ്ദിഖ് നന്ദിയും പറഞ്ഞു.
ജോസ് ചാണ്ടിക്കൊല്ലി
ചെമ്പേരി