Tuesday, March 10, 2026 Last Updated 55 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.40 AM

ഉദയഗിരി ഗ്രാമപഞ്ചായത്ത്‌ ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക് മുന്‍ഗണന

uploads/news/2026/03/828519/1.jpg

ആലക്കോട്‌: കാര്‍ഷിക മേഖലക്കും അടിസ്‌ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്‌ക്കും ഭവന സുരക്ഷയ്‌ക്കും ടൂറിസം മേഖലക്കും മുന്‍തൂക്കം നല്‍കിയുള്ള ഉദയഗിരി ഗ്രാമ പഞ്ചായത്തിന്റെ 2026-27 വാര്‍ഷത്തേക്കുള്ള ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍.എന്‍. പ്രസന്നകുമാര്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര തെങ്ങ്‌ കൃഷിവ്യാപനം, സ്വയം പര്യാപ്‌ത പച്ചക്കറി ഗ്രാമം, ഇടവിള കൃഷി, സുഗന്ധ ഗ്രാമം പദ്ധതി, തരിശുഭൂമിയില്‍ നെല്‍കൃഷി, വാഴ പച്ചക്കറി വ്യാപനം, മൃഗസംരക്ഷണ മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ പാല്‍ വില സബ്‌ സിഡി, കാലിത്തീറ്റ വിതരണം 1സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബ്‌ ,എന്നിവ ഉള്‍പ്പെടെ 35, 27,000,. രൂപ, സേവനമേഖല 65, 75000 രൂപ ,വിദ്യാഭ്യാസ മേഖല 11,40,000 പൊതു ഭരണം 21,11,000 രൂപ സാമൂഹിക നീതി മേഖല 17,50,000 രൂപ ,പട്ടികജാതി വര്‍ണ്മ വികസനം 51,50,000 രൂപ, ദാരിദ്ര്യ ലഘൂകരണം 5,25, 92,280 തെരുവ്‌ വിളക്ക്‌ 9,50,000 രൂപ, ടൂറിസം 38,00,000 രൂപ പുതിയ റോഡുകള്‍ക്ക്‌ 5, 96,71,720 രൂപ വനിതാ ശക്‌തികരണം 39,00,000 ലക്ഷം എന്നിവ ഉള്‍പ്പെടെ 34, 82, 68,234 രൂപ വരവും 32,43,21,000 രൂപ ചെലവും 2,39,47,234 രൂപ നീക്കി ബാക്കിയായിട്ടുള്ള മിച്ചബജറ്റാണ്‌ അവതരിപ്പിച്ചത്‌. ബജറ്റ്‌ യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആലമൂട്ടില്‍ അധ്യക്ഷത വഹിച്ചു ഷീന്‍ തെക്കേല്‍, സിന്ധു തോമസ്‌, സരിത ജോസ്‌, സൗദത്ത്‌, വി. ബി രാജേഷ്‌, സി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കൂത്തുപറമ്പ്‌: കാര്‍ഷിക മേഖലയ്‌ക്കും മൃഗസംരക്ഷണ മേഖലയ്‌ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്‌ സ്വയം പര്യാപ്‌ത കോട്ടയം ഗ്രാമപഞ്ചായത്ത്‌ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട്‌ 23,33,30,903 രൂപ പ്രതീക്ഷിത വരവും 22,16,95,945 രൂപ പ്രതീക്ഷ ചെലവും1,16,34,958 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026-27 വര്‍ഷത്തെ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ജലചന്ദ്രന്‍ അവതരിപ്പിച്ചു. പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ ആരതി കൊമ്മേരി അധ്യക്ഷയായി. പാടശേഖര സമിതികള്‍, കര്‍ഷക സംഘങ്ങള്‍, കുടുംബശ്രീ കൃഷി ഗ്രൂപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ കാര്‍ഷിക മേഖല പുനരുജ്‌ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കും. അതുമായി ബന്ധപ്പെട്ട്‌ വീട്ടുതല കൃഷി, സ്‌കൂള്‍ കൃഷിത്തോട്ടം, പൊതുസ്‌ഥലകൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിന്‌34,14,500 രൂപ ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണ മേഖലയില്‍ മൃഗ ചികിത്സാ ക്യാമ്പുകള്‍,വാക്‌സിനേഷന്‍ െ്രെഡവുകള്‍, ഡി വോമിങ്ങ്‌ എന്നിവ നടപ്പിലാക്കും. മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 28,69,000 രൂപ വകയിരുത്തി. പ്രാദേശിക സാമ്പത്തിക വികസനം 20,75,000 രൂപ, അംഗനവാടി പോഷകാഹാരം28,00,000 രൂപ, ആരോഗ്യ മേഖല 53,38,000 രൂപതുടങ്ങിയവയാണ്‌ ബജറ്റിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍. വിവിധ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരായ വി സി ഷീബ, കെ അനില്‍കുമാര്‍, എ കെ സുഫീറ, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി രാജീവന്‍, കെ സുധീര്‍കുമാര്‍, സമ്പത്ത്‌ കുമാര്‍, കെ ബിപിന്‍ ചന്ദ്‌, ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ഇന്‍ ചാര്‍ജ്‌ ഒ സി റിജി രാജ്‌ സ്വാഗതവും ഹെഡ്‌ ക്ലര്‍ക്ക്‌ സുശാന്ത്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 05 Mar 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW