Tuesday, March 10, 2026 Last Updated 53 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.40 AM

യുദ്ധം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഇടപെടലില്‍ പ്രതീക്ഷ- എം.ഡി.സി.

uploads/news/2026/03/828518/4.jpg

കോഴിക്കോട്‌: പശ്‌ചിമേഷ്യന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന്‌ ആഗോളതലത്തില്‍ ഇന്ത്യക്കാരുടെ ആശങ്ക അകറ്റാനും വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക്‌ നാട്ടില്‍ തിരിച്ചെത്താന്‍ സബ്‌സിഡിയോടു കൂടി മിതമായ നിരക്കില്‍ ചാര്‍ട്ടേഡ്‌ വിമാന സൗകര്യം ഏര്‍പ്പെടുത്താനും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുവാന്‍ മലബാര്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ ഭാരവാഹികളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച്‌ ബഹു പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും എംഡിസി ഇന്നലെ കത്തയച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ബഹു. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കേരളം മുഖ്യമന്ത്രി, നോര്‍ക്ക വൈസ്‌ ചെയര്‍മാന്‍ എന്നിവര്‍ക്ക്‌ എംഡിസി നല്‍കിയ നിവേദനത്തിന്‌ ലഭിച്ച മറുപടിയിലും കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നതിലും പ്രതീക്ഷ ഉണ്ടെന്നും യോഗം വിലയിരുത്തി. റെഗുലര്‍ വിമാന സര്‍വീസ്‌ താളം തെറ്റിയ സാഹചര്യത്തില്‍ നാട്ടിലെത്തേണ്ട വര്‍ക്ക്‌ മുന്‍ഗണനാക്രമത്തില്‍ ഭാരതത്തില്‍ പൊതുവേയും കേരളത്തിലെ നാല്‌ അന്താരാഷ്ര്‌ട വിമാനത്താവളങ്ങളിലേക്ക്‌ കൂടുതല്‍ പേരെ എത്തിക്കുന്നതിന്‌ വലിയ വിമാന സര്‍വീസ്‌ (കോഡ്‌. ഇ ) ചാര്‍ട്ടര്‍ ചെയ്‌തു സൗകര്യം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നാല്‌ അന്താരാഷ്ര്‌ട വിമാനത്താവളങ്ങളിലും പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്‌. കാര്‍ഗോ കയറ്റുമതിക്ക്‌ മാത്രമായി പ്രത്യേക വിമാനത്തിന്‌ അനുമതി നല്‍കി കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എംഡിസി പ്രസിഡന്റും, കോഴിക്കോട്‌ വിമാനത്താവള ഉപദേശക സമിതി അംഗവുമായ ഷെവലിയാര്‍ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിയവരെയും, പ്രവാസികള്‍ക്ക്‌ കുടുംബസമേതം താങ്ങാവുന്ന നിരക്കില്‍ നാട്ടിലേക്ക്‌ എത്താന്‍ വേണ്ടി മലബാര്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സിലും യുഎഇ റീജന്‍ ഭാരവാഹി സി എ ബ്യൂട്ടി പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അധ്യക്ഷന്‍ വിശദീകരിച്ചു.
വൈസ്‌ പ്രസിഡന്റുമാരായ എ. ശിവശങ്കരന്‍, കെ.പി. ബേബി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ്‌ എം.കെ അയ്പ്പന്‍യ, സെക്രട്ടറിമാരായ പി ഐ അജയന്‍, ടി.പി. വാസു, ഡോക്‌ടര്‍ അഖില്‍ കൃഷ്‌ണന്‍, സി കെ മന്‍സൂര്‍, സി.ജി റൊണാള്‍ഡ്‌ എന്നിവര്‍ പങ്കെടുത്തു. പി.പി. ശ്രീരസ്‌ സ്വാഗതവും സി.സി മനോജ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 05 Mar 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW