-->
നാദാപുരം: ഹോര്‍മോണ്‍ ടെസ്‌റ്റ് ഉള്‍പ്പടെയുള്ള വിദഗ്‌ദ പരിശോധനകള്‍ക് നാദാപുരം താലൂക്ക് ആശുപത്രിയില്‍ സൗകര്യമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് താലൂക്ക് ഗവ: ആശുപത്രിയില്‍ ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്‍ സ്‌ഥാപിച്ചത്.
ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്‍ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്‌ടര്‍ പി. രഞ്‌ജിത്ത്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുമയ് നായദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ അജിത് കുമാര്‍ നന്ദി പറഞ്ഞു. പുതിയ അനൈസര്‍ മെഷീന്‍ സ്‌ഥാപിക്കപ്പെട്ടതോടെ ചെലവ് കൂടിയ ടെസ്‌റ്റുകളായ തൈറോയ്‌ഡ് ഫംഷന്‍ ടെസ്‌റ്റുകള്‍,കാര്‍ഡിയാക്ക്‌മാര്‍ക്കര്‍ ടെസ്‌റ്റുകള്‍, വിറ്റാമിന്‍ ടെസ്‌റ്റുകള്‍ തുടങ്ങിയവ ആശുപത്രിയില്‍ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇനി മുതല്‍ ലഭ്യമാകും.