Wednesday, March 11, 2026 Last Updated 48 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.49 AM

തോണിക്കുഴി - അയ്യാന്തി റോഡ്‌ സഞ്ചാരയോഗ്യമാക്കി

uploads/news/2026/03/828398/3.jpg

പത്തനംതിട്ട : നഗരസഭ മുപ്പത്തിരണ്ടാം വാര്‍ഡിലെ തോണിക്കുഴി - അയ്യാന്തി റോഡ്‌ സഞ്ചാരയോഗ്യമാക്കി. ദീര്‍ഘകാലമായി പ്രദേശത്തെ ജനങ്ങള്‍ ഉന്നയിച്ചിരുന്ന ആവശ്യമാണ്‌ യാഥാര്‍ത്ഥ്യമായത്‌.
പത്ത്‌ ലക്ഷം രൂപയാണ്‌ കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത്‌ റോഡിന്റെ വികസനത്തിനായി അനുവദിച്ചത്‌. തോണിക്കുഴി-അയ്യാന്തി റോഡിന്റെ ഉദ്‌ഘാടനം നഗരസഭാ എല്‍.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വാര്‍ഡ്‌ കൗണ്‍സിലറുമായ പീ.കെ അനീഷ്‌ നിര്‍വഹിച്ചു. കൗണ്‍സിലര്‍ അന്‍സില്‍ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ശോഭ കെ മാത്യൂ, അജിന്‍ വര്‍ഗീസ്‌, എബ്രഹാം നെടുമനാല്‍, പി.എസ്‌ പ്രസാദ്‌, അരുണ്‍, അജി നിരന്നനിലത്ത്‌, സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 04 Mar 2026 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW