-->
കല്ലൂപ്പാറ: മണ്ണിനെയും മനുഷ്യരെയും മറന്നുള്ള സംസ്‌ക്കാരത്തിലേക്ക് പുതിയ തലമുറ വഴുതി മാറിയതാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചലച്ചിത്ര നടനും കൃഷി പ്രചാരകനു മായ അനൂപ് ചന്ദ്രന്‍.
കല്ലൂപ്പാറ അഗ്രികള്‍ച്ചര്‍ പ്ര?ഡ്യൂസേഴ്‌സ് ആന്‍ഡ് പ്രമോട്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന നാടന്‍ പച്ചക്കറി വിത്തുബാങ്ക് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പച്ചമുളക് ചെടി വളര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയ കര്‍ഷകന്‍ ജെയിംസ് ഏബ്രഹാമിനെ ചടങ്ങില്‍ ആദരിച്ചു. കപ്പ പ്രസിഡന്റ് സി.കെ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗം കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്‌ഞാന മണി മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. കൃഷി അറിവുകള്‍ പകരുന്നതിനായി ആരംഭിച്ച നവമാധ്യമ കൂട്ടായ്‌മയുടെ ഉദ്‌ഘാടനം വര്‍ഗീസ് സി.തോമസ് നിര്‍വഹിച്ചു. ലെജു ഏബ്രഹാം , സതീഷ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.സങ്കരയിനം പച്ചക്കറികളുടെ വിത്തുകളും തൈകളും വ്യാപകമായതോടെ വംശമറ്റുകൊണ്ടിരിക്കൂന്ന നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് വിത്തു ബാങ്ക് രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നാടന്‍ പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് അവ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് നല്‍കി. കൃഷി രീതിയിലും വിത്തുല്‍പാദനത്തിലും പരിശീലനം നല്‍കും.
ഇങ്ങനെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിത്തുകള്‍ ശേഖരിച്ച് വ്യാപകമാക്കു കയാണ് ലക്ഷ്യം.പയര്‍,പാവല്‍,വഴുതന, വെണ്ട ഉള്‍പ്പെടെ യുള്ള നാടന്‍ ഇനങ്ങളുടെ വിത്തുകള്‍ ഒരു പ്രാവശ്യം ലഭ്യമായാല്‍ അടുക്കള തോട്ടം നിര്‍മ്മിക്കുന്ന സാധാരണ കര്‍ഷകര്‍ക്ക് ജൈവരീതില്‍ തങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ വലിയ അദ്ധ്വാനം കൂടാതെ ഉല്‍പാദിപ്പിക്കാനാകും. ഇവയില്‍ നിന്നുതന്നെ വിത്തെടുത്ത് തുടര്‍ കൃഷിയും സാധ്യമാകും.നാടന്‍ ഇനങ്ങളുടെ വിത്തുകളുടെ ലഭ്യതക്കുറവാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരംകൂടിയാണ് വിത്തു ബാങ്ക്.