-->
പത്തനംതിട്ട: പ്രവാസികളുടെ ജില്ല എന്നറിയപ്പെടുന്ന പത്തനംതിട്ടയില്‍ യുദ്ധം ഭീതി വിതക്കുകയാണ്.തുടക്കത്തില്‍ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം മാത്രമായിരുന്നെങ്കില്‍ ഇത് ഗള്‍ഫ് മേഖലയിലേക്കു കൂടി വ്യാപിച്ചതോടെ യാണ് പത്തനംതിട്ടക്കാരും ആശങ്കയിലാകുന്നത്.ഇവിടെ ഒരു വീട്ടില്‍ നിന്നും ഒരാള്‍ എങ്കിലും ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്.പല കുടുംബങ്ങളും പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.ഇവരുടെ ഒക്കെ ബന്ധുക്കള്‍ എല്ലാവരുമായും നിരന്തര സമ്പര്‍ക്കത്തിലാണ്.വിമാന സര്‍വീസ് മിക്കതും റദ്ദാക്കുക കൂടി ചെയ്‌തതോടെ പോകാനും വരാനും ഉള്ളവരും പ്രതിസന്ധിയിലായി.നാട്ടില്‍ എത്തി തിരികെ മടങ്ങാന്‍ ഉള്ളവരാണ് ഇപ്പോഴും വിവരങ്ങള്‍ ആരായുന്നത്.തുടക്കത്തില്‍ ഗള്‍ഫ് മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്നലെ ഉണ്ടായ ചില സംഭവങ്ങളില്‍ ഭീതിയിലാണ് പലരും.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വ്യാപകമാകില്ലെന്ന ആശ്വാസമാണ് ഇപ്പോഴുള്ളത്.ബന്ധുക്കളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവരികയാണ് നാട്ടിലുള്ളവര്‍. യാത്രയ്‌ക്കായി വിമാനത്താവളങ്ങളിത്തെി മടങ്ങേണ്ടിവന്നവരും നിരവധിയാണ്. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും പത്തനംതിട്ടക്കാരുണ്ട്. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് ബോര്‍ഡിംഗ് ഘട്ടംവരെ എത്തിയ യാത്രക്കാരാണ് ഇവര്‍.ജോലി അന്വേഷിച്ചും മറ്റും ഗള്‍ഫിലേക്കു പോകാനിരുന്നവരും വിഷമത്തിലാണ്. അവധിക്കു നാട്ടിലെത്തിയിരുന്ന പലരും കൃത്യമായി ജോലിയില്‍ തിരികെ പ്രവേശിക്കാനാകുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.യുദ്ധം സമാധാനത്തിലേക്ക് നീങ്ങാന്‍ കാത്തിരിക്കുകയാണ് പ്രവാസി സമൂഹവും കുടുംബങ്ങളും പശ്‌ചിമേഷ്യയില്‍ സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കണം.മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.