-->
അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയിലെ കെട്ടിടം, ഫയര്‍സ്‌റ്റേഷന്‍ കെട്ടിടം ഉള്‍പ്പടെ ഏഴു പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുന്നതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ അടുരില്‍ എത്തിക്കാനായി. അടൂര്‍ ഗാന്ധി സ്‌മൃതി മൈതാനത്തിന്റെ നവീകരണം ആരംഭിച്ചു.
പന്നിവിഴയില്‍ അഞ്ച് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഫയര്‍സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉത്‌ഘാടനം അഞ്ചിന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഫയര്‍സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി മൂന്നരക്കോടി രൂ പയുടെ എ.എസ് ലഭിച്ചു. സ്‌റ്റോര്‍, മതില്‍, റോഡ്, കെട്ടിടത്തിന്റെ ഇന്റീരിയല്‍ വര്‍ക്കുകള്‍ക്കാണ് ഈ തുക അനുവദിച്ചത്.
അടുര്‍ ജനറലാശുപത്രിയില്‍ 15 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡയ ഗ്‌നൊസ്‌റ്റിക് സെന്റര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌് 6 ന് രാവിലെ 9.30ന് ഉത്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായിരിക്കും. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ ക്കിംഗ് ഏരിയ, ഒന്ന് രണ്ട് നിലകളില്‍ രണ്ട് എക്‌സറെ യൂണിറ്റുകള്‍, ദന്തല്‍ യൂണിറ്റ് പി.പി യൂണിറ്റ്, ഐ.സി.ടി.സി യൂണിറ്റ് ഐ.സി.ടി.സി ലാബ്, ബ്ലഡ് ബാങ്ക് ഏരിയ, ഓഡിയോമെട്രിക് റൂം അഡോള സെന്റ് ഫാമിലി യൂണിറ്റ്, മെഡിസിന്‍ യൂണിറ്റ് എന്നിവ ഉണ്ടാകും. നിലവില്‍ ട്രോമാ കെയര്‍, ചില്‍ഡ്രന്‍സ് ബ്ലോക്ക്, ഐ.സി.യു, എന്‍.ഐ. സി. യു, ഡിജിറ്റല്‍ എക്‌സറേ, സി.റ്റി.സ്‌കാന്‍, ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റല്‍ ലാബ്, എന്നിവയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദനപ്പള്ളി സി.എച്ച് സി യില്‍ ഒരു കോടി 43 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച സംവിധാനങ്ങള്‍ 6 ന് രാവിലെ 10.30 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്‌ഘാടനം ചെയ്യും.
പന്തളം കൃഷിഫാമിലെ എലിവേറ്റഡ് കാറ്റില്‍ ഷെഡ്‌റിംഗ് റോഡ് 9 ന് രാവിലെ 10ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.
1 കോടി 65 ലക്ഷം രൂപ വിനിയോഗിച്ചാണ് എലിവേറ്റഡ് കാറ്റില്‍ ഷെഡ്‌റിംഗ് റോഡും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫിഷറീസ് അന്തിചന്ത സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനം ആസ്‌തി വിസനഫണ്ടില്‍ നിന്നും പതിനെട്ട് ലക്ഷം രൂപ വിനിയൊഗിച്ച് വാങ്ങിയതാണ് .
ഇതിന്റെ ഉത്‌ഘാടനം 9ന് വൈകിട്ട് 5ന് കെ.എസ് ആര്‍.ടി.സി ജംഗ്‌ഷനില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്യും.ഏഴംകുളം ചിത്തിര ഉന്നതി ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച അംബേദ്‌കര്‍ ഗ്രാമം 10 ന് വൈകിട്ട് 4 നും കടമ്പനാട് കോളൂര്‍ കുഴി ഉന്നതി ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച അബേദ്‌കര്‍ ഗ്രാമ പദ്ധതി 10 ന് വൈകിട്ട് 5.30 നും ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉത്‌ഘാടനം ചെയ്യും. രണ്ടു സ്‌ഥലത്തും റോഡുകള്‍, വീട് മെയിന്റനന്‍സ്, ലൈറ്റുകള്‍, കുളം നവീകരണം ലാട്രിന്‍ എന്നിവ നിര്‍മ്മിച്ച് നല്‌കിയിട്ടുണ്ട്.
തുമ്പമണ്ണില്‍ സി.എച്ച്.സിയ്‌ക്ക് നാല് കോടി രൂപയുടെ വികസന പദ്ധതിക്ക് ടെണ്ടര്‍ നടപടിയായി. കടമ്പനാട് ആയുര്‍വേദ ആശുപത്രി യോട് ചേര്‍ന്ന് ഒരു കോടി രൂപ വിനിയോഗിച്ച് സിദ്ധ വൈദ്യശാലയ്‌ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും. ഇതി ന്റെ നിര്‍മ്മാണ ഉദ്‌ഘാടനം ഏഴിന് വൈകിട്ട് നാലിന് ഡെപ്യുട്ടി സ്‌പീക്കര്‍ ചിറ്റയം ഗോ പകുമാര്‍ നിര്‍വ്വഹിക്കും.
മാങ്കൂട്ടം കൈതപ്പറമ്പ് റോഡ് 5 കോടി രൂപ വിനിയോ ഗിച്ച് ബി.എം - ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.