-->
ചങ്ങനാശേരി: എല്‍.ഡി.എഫ് ചങ്ങനാശേരി വികസന സന്ദേശ യാത്രക്ക് നിയോജക മണ്ഡലത്തില്‍ തുടക്കമായി. ജോബ് മൈക്കിള്‍ എം.എല്‍.എ ക്യുപ്‌റ്റനും, സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതന്‍ വൈസ് ക്യാപ്‌നും, സി.പി.ഐ ജില്ലാ കമ്മറ്റിയഗം കെ.രഞ്‌ജിത്ത് മാനേജരുമായുള്ള ജാഥയാണ് നടക്കുന്നത്.
മാടപ്പള്ളി പഞ്ചായത്തിലെ ഇടപള്ളിയില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് യാത്ര ഉദ്‌ഘാടനം ചെയ്‌തു. കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ കുന്നിപറമ്പില്‍ സ്വാഗതം പറഞ്ഞു.
എല്‍ ഡിഎഫ് നേതാക്കളായ പി.എ നിസാര്‍, എ.എം തമ്പി, അലക്‌സാണ്ടര്‍ പ്രാക്കുഴി, ലിനു ജോബ്, ബേബന്‍ കോയിപ്പള്ളി. പി.ആര്‍ സുനില്‍ കുമാര്‍, പ്രിന്‍സ് മത്തായി, എ.കെ അപ്പുക്കുട്ടന്‍, ഗോപാലകൃഷ്‌ണപിള്ള, സാജന്‍ അലക്‌സ്, ജെയിംസ് വര്‍ഗീസ്, മണിയമ്മ രാജപ്പന്‍, ജസ്‌റ്റിന്‍ ജോസഫ്, എസ്. സിനാജ്, സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്‌ച രാവിലെ വണ്ടി പേട്ടയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ. വൈകിട്ട് പെരുന്ന ബസ് സ്‌റ്റാന്‍ഡ് മൈതാനിയില്‍ സമിപിക്കും. സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്‌ഘാടനം ചെയ്യും.