Wednesday, March 11, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

കോല്‍ക്കളിയില്‍ കാതോലിക്കേറ്റ്‌ കോളജിനും യു.സി. കോളജിനും ഒന്നാം സ്‌ഥാനം

uploads/news/2026/03/828392/2.jpg

തിരുവല്ല: എം.ജി സര്‍വകലാശാല കലോത്സവവേദിയില്‍ താളപ്പെരുമയുടെ വിസ്‌മയം തീര്‍ത്ത കോല്‍ക്കളി മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജും ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജും ഒന്നാം സ്‌ഥാനം പങ്കിട്ടു. ഇരുകോളജുകളും 'എ' ഗ്രേഡോടെയാണ്‌ ഈ നേട്ടം കരസ്‌ഥമാക്കിയത്‌.
മാറ്റൊലികള്‍ മുഴങ്ങിയ വേദിയില്‍ വീറും വാശിയും നിറഞ്ഞ പ്രകടനമാണ്‌ ഓരോ ടീമും കാഴ്‌ചവച്ചത്‌. ചിട്ടയായ ചുവടുകളാലും താളാത്മകമായ കമ്പുകളിയാലും കാണികളെ വിസ്‌മയിപ്പിച്ച കാതോലിക്കേറ്റ്‌ കോളജിനും യു.സി കോളജിനും വിധികര്‍ത്താക്കള്‍ തുല്യ പോയിന്റുകള്‍ നല്‍കുകയായിരുന്നു.
രണ്ടാം സ്‌ഥാനം സഹോദരന്‍ അയ്യപ്പന്‍ സ്‌മാരക എസ്‌.എന്‍.ഡി.പി. യോഗം കോളജ്‌, കോന്നിയും, മൂന്നാം സ്‌ഥാനം എം.ഇ.എസ്‌ കോളജ്‌ മാറമ്പള്ളിയും നേടി.
തിരുവല്ലയിലെ പ്രധാന വേദിയില്‍ നടന്ന മത്സരത്തില്‍ കലാലയങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്തു. കേരളത്തിന്റെ തനതായ നാടന്‍ കലാരൂപമായ കോല്‍ക്കളിയില്‍ ഇത്തവണയും മികച്ച നിലവാരമാണു ടീമുകള്‍ പുലര്‍ത്തിയത്‌.
പാശ്‌ചാത്യ സംഗീതത്തില്‍ ധീര സൂബി

തിരുവല്ല: പാശ്‌ചാത്യ ശൈലിയിലുള്ള സുഷിരവാദ്യ മത്സരത്തില്‍ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഒന്നാം സ്‌ഥാനം നേടി. കോളജിലെ ധീര സൂബിയാണ്‌ മനോഹരമായ അവതരണത്തിലൂടെ വേദിയില്‍ ഒന്നാമതെത്തിയത്‌.
വാശിയേറിയ മത്സരത്തില്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ് കോളജിലെ ജെറിന്‍ ജെ. സാമുവല്‍ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി.
ആലുവ ഭാരത മാതാ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ സ്‌റ്റഡീസിലെ റഹാന്‍ ജോസഫ്‌ കുരുവിളയ്‌ക്കാണ്‌ മൂന്നാം സ്‌ഥാനം.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW