-->
കോട്ടയം : പാര്‍ക്കിന്‍സണ്‍സ് പോലുള്ള ചലന വൈകല്യ അസുഖങ്ങള്‍ക്കുള്ള ഡ.ി ബി.എസ്. ചികിത്സയില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയതായി ന്യൂറോ ഡോക്‌ടര്‍മാരുടെ സംഘടനയായ കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റി വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.
പക്ഷാഘാതത്തിനു തലതുറക്കാതെ ഉടനടി ശസ്‌ത്രക്രിയ നടത്തുന്നതിലും ന്യൂറോ സര്‍ജറിയില്‍ തക്കോല്‍ ദ്വാര ശസ്‌ത്രകിയ നടത്തുന്നതിനെക്കുറിച്ചും സമ്മേളനത്തിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിച്ചു.
ന്യൂറോളജിയില്‍ ഇലക്‌ട്രോ ഫിസിയോളജി, ബോട്ടുലിനം, ബോട്ടോക്‌സ് എന്നിവയിലും കുമരകത്ത് നടത്തിയ സമ്മേളനത്തിന്റെ ഭാഗമായി ശില്‍പശാലകള്‍ നടന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഡോക്‌ടര്‍മാര്‍ നൂറോളം പ്രബന്ധങ്ങളവതരിപ്പിച്ചു.
സോസൈറ്റി സ്‌ഥാപക രക്ഷാധികാരി ഡോ. കെ. രാജശേഖരന്‍ നായര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കെ.എന്‍. എസ് പ്രസിഡന്റ് ഡോ. ജെയിംസ് ജോസ് അധ്യക്ഷത വഹിച്ചു.
ഡോ. അരുണ്‍ ഉമ്മന്‍, ഡോ. പി.ശ്രീകുമാര്‍, ഡോ. ജോസഫ് സൊബാസ്‌റ്റ്യന്‍,ഡോ. ഐപ് വി ജോര്‍ജ്, ഡോ. ടിനു രവി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.