Saturday, March 14, 2026 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

ആറ്റുകാല്‍ അമ്മയ്‌ക്കായി വൈക്കവും പൊങ്കാല സമര്‍പ്പിച്ചു

uploads/news/2026/03/828390/4.jpg

വൈക്കം: ആറ്റുകാല്‍ അമ്മയ്‌ക്കായി വൈക്കത്തും പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി പതിവായി പൊങ്കാല സമര്‍പ്പിച്ചിരുന്ന ഭക്‌തര്‍ ആരോഗ്യസ്‌ഥിതിയും യാത്ര ചെയ്യുവാനുളള അസൗകര്യം മൂലം കഴിഞ്ഞ 12 വര്‍ഷമായി ആറ്റുകാലമ്മയ്‌ക്കായി വൈക്കത്ത്‌ പൊങ്കാല സമര്‍പ്പിച്ചു വരുന്നു. വൈക്കം തെക്കേനട അര്‍ച്ചനയില്‍ ഒരുക്കിയ പൊങ്കാല സമര്‍പ്പണത്തിന്‌ വൈക്കം മേല്‍ശാന്തി ടി.എസ്‌. നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
മുന്‍ ദേശിയ വനിതാ കമ്മിഷന്‍ അംഗവും ബി.ജെ.പി. കര്‍ണ്ണാടക സംസ്‌ഥാന എക്‌സിക്യൂട്ടിവ്‌ മെമ്പറുമായ ശ്യാമള എസ്‌. കുണ്ടാര്‍ ,ബി.ജെ.പി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ലേഖ അശോകന്‍ , നഗരസഭാംഗം കെ.ബി. ഗിരിജകുമാരി ,രാജി ഈശ്വരയ്യര്‍, ശ്രീജ നാരായണന്‍, വനജ ശര്‍മ്മ, എസ്‌. ഉഷ, രമ കുറുപ്പ്‌, വി. തങ്കമണി, സോഫിയ അഭിലാഷ്‌, അനു വിനോദ്‌, എന്‍. രമണി തുടങ്ങിയവര്‍ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കെടുത്തു. ബി.ജെ.പി. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ്‌് എം.കെ. മഹേഷ്‌, സെക്രട്ടറി പ്രിജു. കെ .ശശി, എം. ഈശ്വരയ്യര്‍, ഡോ. പരമേശ്വര ശര്‍മ്മ, സുബ്രഹ്‌മണ്യന്‍ വയലാറ്റുമഠം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW