Wednesday, March 11, 2026 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

മെഡിക്കല്‍ കോളജ്‌ വഴി സ്വകാര്യ ബസുകളുടെ പെര്‍മിറ്റ്‌; അഞ്ച്‌ വര്‍ഷമായുണ്ടായിരുന്ന ഭീഷണി ഒഴിവായി

കോട്ടയം: മെഡിക്കല്‍ കോളജ്‌ വഴിയുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റിന്റെ കാര്യത്തില്‍ അഞ്ചു വര്‍ഷമായുണ്ടായിരുന്ന ഭീഷണി ഒഴിവായി. മെഡിക്കല്‍ കോളജ്‌ വഴിയുള്ള കോട്ടയം - നീണ്ടൂര്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്ക്‌ മാത്രമായി (കംപ്ലീറ്റ്‌ എക്‌സിക്യൂഷന്‍ സ്‌കീം) നിജപ്പെടുത്തിയിരുന്ന പദ്ധതി പരിഷ്‌കരിച്ചതോടെ ഇനി ആശ്വാസത്തോടെ ഈ റൂട്ടില്‍ ഉടമകള്‍ക്കു ബസ്‌ ഓടിക്കാം.
1965ലാണ്‌ കോട്ടയം കോട്ടയം - നീണ്ടൂര്‍ കംപ്ലീറ്റ്‌ എക്‌സിക്യൂഷന്‍ സ്‌കീം നിലവില്‍ വന്നത്‌. പിന്നീട്‌, മെഡിക്കല്‍ കോളജ്‌, കുട്ടികളുടെ ആശുപത്രി, ഡന്റല്‍ കോളജ്‌, നഴ്‌സിങ്ങ്‌ കോളജ്‌, എം.ജി. സര്‍വകലാശാല എന്നിവയെല്ലാം നിലവില്‍ വന്നതോടെ പ്രദേശം വികസിച്ചു. ഇതോടെ സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ്‌ നല്‍കി. കെ.എസ്‌.ആര്‍.ടി.സി. കുറഞ്ഞ സര്‍വീസുകള്‍ മാത്രമാണ്‌ ഇതുവഴി ഓപ്പറേറ്റ്‌ ചെയ്‌തിരുന്നത്‌.
2020ല്‍ ഒരു സ്വകാര്യ ബസിന്റെ പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, സ്‌കീം മറികടക്കുന്ന സ്വകാര്യ ബസ്‌ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കരുതെന്നു കെ.എസ്‌്.ആര്‍.ടി.സി. നിവേദനം നല്‍കിയതോടെ, പിന്നീട്‌ നാലു മാസം വീതം കാലാവധിയുള്ള താത്‌കാലിക പെര്‍മിറ്റ്‌ സമ്പാദിച്ച്‌ ഓടുകയായിരുന്നു റൂട്ടിലെ സ്വകാര്യബസുകള്‍. എപ്പോള്‍ വേണമെങ്കിലും പെര്‍മിറ്റ്‌ റദ്ദാക്കാവുന്ന സാഹചര്യവുമുണ്ടായിരുന്നു.
ഇതിനെതിരേ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്‌ ഉടമകള്‍ വര്‍ഷങ്ങളായി നടത്തിയ ഇടപെടലുകക്കാണ്‌ ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്‌.
സ്‌കീം ഭാഗിക പദ്ധതിയായി കോട്ടയം - കുമരകം- തണ്ണീര്‍മുക്കം -ചേര്‍ത്തല, കോട്ടയം - കുടമാളൂര്‍ - മെഡിക്കല്‍ കോളജ്‌ -എം.ജി. സര്‍വകലാശാല -നീണ്ടൂര്‍ - കല്ലറ -ഉല്ലല - വൈക്കം എന്നിങ്ങനെ പരിഷ്‌കരിക്കുകയായിരുന്നു. ഇതിനൊപ്പം 2024 ഡിസംബര്‍ 31 വരെ നിലവിലുള്ള സ്വകാര്യ ബസ്‌ പെര്‍മിറ്റ്‌ പുതുക്കി നല്‍കാനും സ്‌കീമില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌.
ഇതോടെ, ഈ റൂട്ടുകളില്‍ സര്‍വീസ്‌ നടത്തിയിരുന്ന മൂന്നൂറോളം ബസുകളുടെ ഉടമകളുടെയും 1500ലേറെ തൊഴിലാളികളുടെയും ആശങ്കളാണ്‌ പരിഹരിക്കപ്പെട്ടിരിക്കുന്നത്‌്. മന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍ സ്‌കീം പരിഷ്‌കരണത്തിനു ഗുണകരമായതായി പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ് ജില്ലാ സെക്രട്ടറി കെ.എസ്‌് സുരേഷ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW