-->
മുട്ടുചിറ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. ഏറ്റുമാനൂര്‍ തെള്ളകം തടത്തില്‍പറമ്പില്‍ നാദിര്‍ഷ (26), ആര്‍പ്പൂക്കര വില്ലൂന്നി കണിച്ചേരില്‍ വീട്ടില്‍ ആല്‍ബിന്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നാര്‍ക്കോട്ടിക് സ്‌പെഷല്‍ സംഘം പിടികൂടിയത്. പ്രത്യേകം കവര്‍ ചെയ്‌തു സൂക്ഷിച്ചിരുന്ന 150 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
ഇന്നലെ വൈകിട്ട് നാലോടെ കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്കിലാണ് സംഭവം. നര്‍ക്കോട്ടിക് സ്‌പെഷല്‍ സംഘം കാറിന് കൈകാണിച്ചെങ്കിലും വാഹനം അമിതവേഗത്തില്‍ കോട്ടയം ഭാഗത്തേക്ക് ഓടിച്ചു പോരുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ പോലീസ് സംഘം പട്ടാളമുക്കിന് സമീപത്ത് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പ്രതികളെയും മയക്കമരുന്നും കസ്‌റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.