Wednesday, March 11, 2026 Last Updated 20 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

കിരീടം നേടാന്‍ തേവര എസ്‌.എച്ച്‌; തിരുവല്ലയില്‍ ആവേശപ്പൊലിമ

തിരുവല്ല: എം.ജി. സര്‍വകലാശാലാ കലോത്സവത്തില്‍ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌ കീരിടത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുന്നു. എറണാകുളം മഹാരാജാസ്‌ കോളജ്‌ രണ്ടാം സ്‌ഥാനവും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളജ്‌ മൂന്നാം സ്‌ഥാനത്തിലുമാണ്‌ നിലവില്‍.
തിരുവല്ല മാര്‍ത്തോമ കോളജിലെ പ്രധാന വേദിയായ വി.എസ്‌. അച്യുതാനന്ദന്‍ സ്‌റ്റേജില്‍ നടന്ന മത്സരങ്ങള്‍ കാണികളുടെ വന്‍ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. കലോത്സവത്തിന്റെ ആവേശം കൊടുമുടിയിലെത്തിച്ച നിമിഷമായിരുന്നു അമ്പാടി കണ്ണന്റെ തിരുമാറില്‍... എന്ന ഗാനത്തോടെയുള്ള അവതരണം. കാണികളെ ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക്‌ നയിച്ച ഈ പ്രകടനം വേദിയില്‍ വലിയ കൈയടി നേടി.
തേവര എസ്‌.എച്ച്‌ കോളജിന്റെ കുതിപ്പിന്‌ തിരുവാതിര, ഫോക്‌ ഓര്‍ക്കസ്‌ട്ര, ഭരതനാട്യം (ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം), ശാസ്‌ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലെ മികച്ച പ്രകടനം കരുത്തേകി. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ മഹാരാജാസും ആര്‍.എല്‍.വിയും തൊട്ടുപിന്നിലുണ്ട്‌.
മുന്‍ നിര കോളജുകള്‍

സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌, തേവര - 96
ആര്‍.എല്‍.വി. ഗവ. കോളജ്‌ ഓഫ്‌ മ്യൂസിക്‌ തൃപ്പൂണിത്തുറ -89
മഹാരാജാസ്‌ കോളജ്‌, എറണാകുളം -91
സെന്റ്‌ തെരേസാസ്‌ കോളജ്‌, എറണാകുളം -57
ബി.സി.എം. കോട്ടയം 31
കലാതിലകത്തിലേക്ക്‌

അപര്‍ണ മോഹന്‍, നിര്‍മ്മല കോളജ്‌, മൂവാറ്റുപുഴ- 16
നിഹാര ബി ദേവ്‌, ബി.സി.എം കോട്ടയം - 15
നേഹ ചാവറ ,സെന്റ്‌തെരേസാസ്‌ കോളജ്‌, എറണാകുളം-10
അപ്‌സര ആന്റണി, അല്‍ അസ്‌ഹര്‍ കോളജ്‌ ഓഫ്‌ ലോ, തൊടുപുഴ -5
അഞ്‌ജന. പി.എസ്‌, സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌, തേവര-10
ഐശ്വര്യ എസ്‌, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ പത്തനംതിട്ട -8
ഇവരില്‍ ഒരാള്‍ കലാപ്രതിഭ

വിഷ്‌ണു എസ്‌, ആര്‍.എല്‍.വി. ഗവ. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ഫൈന്‍ആര്‍ട്‌സ് ,തൃപ്പൂണിത്തുറ -13
ശ്യാംജിത്ത്‌ സജീവ്‌, എസ്‌.ടി. തോമസ്‌ കോളജ്‌, പാലാ-11
സച്ചിന്‍ പി, മഹാരാജാസ്‌ കോളജ്‌, എറണാകുളം -9
ആദിത്യന്‍ എ.എസ്‌, സഹ്യജോതി ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ -7
അലന്‍ സി മെയിന്‍സെന്‍, മഹാരാജാസ്‌ കോളജ്‌, എറണാകുളം-6
വാര്‍ത്തകളും ചിത്രങ്ങളും

ആര്യ ആര്‍. ബാബു
അങ്കിത ആര്‍. നായര്‍
പി.എ. അബ്‌ദുല്‍ സലാം
ടി.കെ. സുധീഷ്‌ കുമാര്‍.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW