Wednesday, March 11, 2026 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.48 AM

ഒരുക്കങ്ങള്‍ ഫൈനല്‍ ലാപ്പില്‍ മുന്നണികള്‍ക്കുള്ളില്‍ പടയൊരുക്കം

കോട്ടയം: അഞ്ചു വര്‍ഷമായി മരണ വീടുകളിലും കല്യാണ വീടുകളിലും കയറിയിറങ്ങിയിട്ടും സീറ്റിനുള്ള സാധ്യത കാണുന്നില്ല, അപ്രതീക്ഷിതമായി കയറി വരുന്നവര്‍ കാത്തിരുന്ന സീറ്റ്‌ തട്ടിയെടുക്കുന്നു,
പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ സീറ്റില്ല, സ്‌ഥാനാര്‍ഥിയായില്ലെങ്കില്‍ പാര്‍ട്ടി മാറുമെന്നും പ്രവര്‍ത്തനത്തിന്‌ ഇറങ്ങില്ലെന്നും ഭീഷണി... സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ മുന്നണികള്‍ക്കുള്ളില്‍ പുകയുന്നത്‌ അസ്വസ്‌ഥത. മികച്ച സ്‌ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനൊപ്പം അസ്വസ്‌ഥരെ ഒതുക്കുകയെന്നതാണു നേതൃത്വത്തിന്റെ പുതിയ വെല്ലുവിളിയായിരിക്കുകയാണ.
യു.ഡി.എഫില്‍ ആദ്യഘട്ടത്തില്‍ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റ്‌ മോഹിച്ചവര്‍ക്കൊക്കെ സീറ്റ്‌ ലഭിക്കില്ലെന്നതിലേക്കു കാര്യങ്ങള്‍ എത്തുകയാണ്‌്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ്‌ ഏറ്റെടുത്താല്‍ ഇവിടെ മത്സരിക്കാന്‍ കാത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ നിരാശരാകും.
കോണ്‍ഗ്രസില്‍ ജോസഫ്‌ വാഴയ്‌ക്കന്‍ മത്സരിക്കാന്‍ എത്തിയാല്‍ ഇവിടെ മത്സരിക്കണമെന്നു കരുതിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും മോഹഭംഗമുണ്ടാകും.
മത്സരിക്കാന്‍ ഉറപ്പിച്ച്‌ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കു പകരം പുതുമുഖം സ്‌ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പായതോടെ ചങ്ങനാശേരിയിലെ കേരളാ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയാണ്‌.
സീറ്റ്‌ ഏറ്റെടുക്കുമെന്നും മത്സരിക്കാമെന്നും കരുതിയ ചങ്ങനാശേരിയിലെ കോണ്‍ഗ്രസ്‌ നേതാക്കളിലുമുണ്ട്‌ നിരാശരായവര്‍. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളിലുമുണ്ട്‌ ഇത്തരം വ്രണിത ഹൃദയര്‍. വൈക്കത്ത്‌ സണ്ണി കപിക്കാടിനെ സ്‌ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കു നേതൃത്വം നല്‍കുന്നത്‌ ഇതേ സ്‌ഥാനാര്‍ഥി മോഹികള്‍ തന്നെ.
എല്‍.ഡി.എഫില്‍ സി.പി.എമ്മില്‍ കോട്ടയത്തും പുതുപ്പള്ളിയിലും മത്സരിക്കാന്‍ അനുയോജ്യരെ കണ്ടെത്തുന്നതിലായിരുന്നു നേതൃത്വത്തിന്റെ വെല്ലുവിളി. ഏക മണ്ഡലമായ വൈക്കത്ത്‌ സീറ്റ്‌ മോഹിച്ചവരും പാര്‍ട്ടി വിട്ടവരുമൊക്കെയായി നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ. നേതൃത്വത്തിനു തലവേദന സൃഷ്‌ടിക്കുന്നു.
നിയമസഭാ സീറ്റ്‌ മോഹിച്ചു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നു വിനയ മാതൃകയായ പലരും കടുത്തുരുത്തിയിലെ കേരളാ കോണ്‍ഗ്രസ്‌ -എമ്മിലുണ്ടെന്നാണു വിവരം. നിരവധി പേര്‍ സീറ്റ്‌ മോഹിച്ചുവെങ്കിലും ലിസ്‌റ്റില്‍ ഇടംപിടിക്കാതിരുന്ന നേതാവ്‌ സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ ഒടുവിലെ സൂചന.
എന്‍.ഡി.എയില്‍ ബി.ജെ.പി - ബി.ഡി.ജെ.എസ്‌. സീറ്റ്‌ കൈമാറ്റം അലോസരം സൃഷ്‌ടിക്കുന്നുണ്ട്‌. മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്ന മണ്ഡലങ്ങളില്‍ നിന്നു മാറി മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്നതു ചില നേതാക്കളെ നിരാശരാക്കുന്നുണ്ട്‌. ചങ്ങനാശേരി പോലുള്ള സീറ്റുകളില്‍ ഒന്നിലേറെ പേര്‍ സ്‌ഥാനാര്‍ഥിത്വത്തം പ്രതീക്ഷിച്ചു രംഗത്തുണ്ട്‌.

Ads by Google
Advertisement
Wednesday 04 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW