-->
നെടുങ്കണ്ടം: സ്‌കൂള്‍ കായിക പരിശീലന രംഗത്തെ വെല്ലുവിളികള്‍ തുറന്ന് പറഞ്ഞ് ദ്രോണാചാര്യ തോമസ് മാഷ്. നെടുങ്കണ്ടം പച്ചടി ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്‌ഘാടനത്തില്‍ സംസാരിക്കവേയാണ് പഴയ കഥകള്‍ നിരത്തി സദസിനെ കൈയിലെടു ത്തത്. തന്റെ ജീവിതാഭിലാഷം സഫലീകരിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരിലൊരു സ്‌റ്റേഡിയം ഏതൊരു കായികതാരത്തിന്റെയും സ്വപ്‌നമാണ്. ഇത് തന്റെ പേരില്‍ യാഥാര്‍ഥ്യമായതില്‍ കടപ്പാട് തന്റെ ശിഷ്യഗണത്തോടാണ്.
സാധാരണ ഗ്രാമ മായ കോരുത്തോടില്‍ സ്‌കൂളിനെ 15 വര്‍ഷം ഒന്നാമത് എത്തിക്കുമ്പോള്‍ തന്റെ കുട്ടികള്‍ കപ്പ കഴിച്ചാണ് മികവ് തെളിയിച്ചത്. ഇത് താന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ശേഷിയുള്ളവര്‍ മുട്ട കഴിച്ചതിന്റെ കഥ പറഞ്ഞപ്പോഴാണ് കപ്പ കഴിച്ച കഥ പറഞ്ഞത്. അത് യാഥാര്‍ഥ്യമാണ്. ഇടുക്കിയില്‍ ഈ ഗ്രാമീണമേഖലയില്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെയും എം.എം. മണി എം.എല്‍.എയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാന്നെന്ന് തോമസ് മാഷ് പറഞ്ഞു.
തന്റെ പേരിനും പ്രശസ്‌തിക്കും പുരസ്‌കാരങ്ങള്‍ക്കും പിന്നില്‍ തന്റെ കുട്ടികളും മാതാപിതാക്കളുമാണെന്നും ഭാവിതലമുറയ്‌ക്ക് സ്‌റ്റേഡിയം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബസമേതമാണ് തോമസ് മാഷ് പരിപാടിയില്‍ പങ്കെടുത്തത്. നിരവധി ശിഷ്യര്‍ ഗുരുവിനെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ പങ്കുവച്ചും ഫോട്ടോയെടുത്തുമാണ് മടങ്ങിയത്.