-->
നെടുങ്കണ്ടം: രാജ്യത്തെ കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും സംസ്‌ഥന കായിക വകുപ്പ് മന്ത്രി വി. അബ്‌ദു റഹിമാന്‍. ദ്രോണാചാര്യ കെ.പി. തോമസ് മാഷിന്റെ പേരില്‍ നാമകരണം ചെയ്‌ത പച്ചടി ജില്ലാ ഇന്‍ഡോര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികമേഖലയില്‍ അടിസ്‌ഥാന സൗകര്യം ഒരുക്കുകയെന്നത് സര്‍ക്കാ രിന്റെ പ്രഖ്യാപിത നയമാണ്.
ഇന്ത്യയില്‍ ആദ്യമായി കായികനയം അവതരിപ്പിച്ച സംസ്‌ഥാനമാണ് കേരളം. കായിക മേഖലയ്‌ക്കുള്ള അടിസ്‌ഥാന വികസന ഫണ്ട് വര്‍ധിപ്പിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപി ച്ചിരുന്നു.
അതിന്റെ അടിസ്‌ഥാനത്തില്‍ 5000 കോടി രൂപയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കായിക വികസനത്തിന് വകയിരുത്തിയത്. സംസ്‌ഥാനത്ത് 10 ജില്ലാ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. 14 ജില്ലകളിലും സിന്തറ്റിക് സ്‌റ്റേഡിയം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെ ത്തിയപ്പോള്‍ രണ്ട് സിന്തറ്റിക് ട്രാക്ക് എന്നത് നിലവില്‍ 26 സിന്തറ്റിക് ട്രാക്ക് എന്ന നിലയിലേക്ക് എത്തിച്ചു. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നത് രാജ്യത്താദ്യമായി നടപ്പാക്കുന്നത് കേരളമാണ്. തിരുവനന്തപുരത്ത് കായിക വകുപ്പിന് ആസ്‌ഥാന മന്ദിരം നിര്‍മ്മിക്കും. കായികഭവന്റെ കീഴില്‍ സംസ്‌ഥാനത്തെ കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്ററിനെ മികച്ച സ്‌റ്റേഡിയമാക്കിമാറ്റുന്നതനുള്ള നടപടി പുരോഗമിക്കുകയാണ്.
കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് ഹോസ്‌റ്റല്‍, ഫുട്‌ബോള്‍ ഫീല്‍ഡ്, ഹോഴ്‌സ് റൈഡിങ് സൗകര്യം എന്നിവ ഒരുക്കും. കായിക മേഖലയില്‍ പ്രവര്‍ത്തിച്ച അഭിമാനതാരങ്ങളുടെ പേരാണ് ജില്ലാ സേ്‌റ്റഡിയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് സമൂഹത്തിന് പ്രോത്സാഹനമാകുമെന്നും അതിന്റെ ഭാഗമായി ജില്ലയിലെ കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കെ.പി. തോമസ് മാഷിന്റെ പേര് നല്‍കിയതെന്നും മന്ത്രി വ്യക്‌തമാക്കി. യോഗത്തില്‍ എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെടുങ്ക ണ്ടം സിന്തറ്റിക് സ്‌റ്റേഡിയവും, പച്ചടി ഇന്‍ഡോര്‍ സ്‌റ്റേഡിയവും യാഥാര്‍ഥ്യമായ തോടെ ഗ്രാമീണ മേഖലയുടെ പുരോഗതിക്കൊപ്പം കായികമേഖലയുടെ വികസനത്തിനും, നിരവധി കായികപ്രതിഭകളെ സൃഷ്‌ടിക്കാനും കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
ദ്രോണാചാര്യ കെ.പി. തോമസ് മാഷിനെ മന്ത്രി വി. അബ്‌ദു റഹിമാന്‍ ആദരിച്ചു. കിഫ്‌ബി മുഖേന 40 കോടി രൂപ ചെലവില്‍ നെടുങ്കണ്ടം പച്ചടി യില്‍ 5.5 ഏക്കര്‍ സ്‌ഥലത്താണ് കെ.പി തോമസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്.
9000 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണത്തിലാണ് ഇന്‍ഡോര്‍ സേ്‌റ്റഡിയം നിര്‍മിച്ചിട്ടുള്ളത്. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വിശാലമായ ഇന്‍ഡോര്‍ അരീനയാണ് പ്രധാന ആകര്‍ഷണം. നാല് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, നാല് വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍ കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി പവലിയന്‍, 12 ഓഫീസ് മുറികള്‍, വാം അപ് ചേംബര്‍ സൗകര്യങ്ങള്‍, സ്‌ത്രീ - പുരുഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശുചിമുറികള്‍, രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍, സെല്ലാര്‍ പാര്‍ക്കിംഗ് സൗകര്യം, സംബ് ടാങ്ക് ഓവര്‍ഹെഡ് ടാങ്ക് തുടങ്ങിയ ജലസൗകര്യങ്ങളും സ്‌റ്റേഡിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേപ്പിള്‍വുഡ് ഫ്‌ളോറിങ് കൂടി ചെയ്യുന്നതോടെ സ്‌റ്റേഡിയ ത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ഇറക്കുമതി ചെയ്യുന്ന തടികള്‍ക്ക് നാശനഷ്‌ടമുണ്ടാകാതിരിക്കാന്‍ ഉദ്‌ഘാടന പരിപാടിക്ക് ശേഷം മേപ്പിള്‍ ഫ്‌ളോറിങ് നടത്താന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
ഇന്‍ഡോര്‍ സേ്‌റ്റഡിയത്തില്‍ നടന്ന യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, പഞ്ചായത്തംഗങ്ങളായ മനു ജോസഫ്, അജീഷ് മുതുകുന്നേല്‍, വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കളായ എന്‍.പി സുനില്‍ കുമാര്‍, എം.എന്‍ ഗോപി, പി.എന്‍ വിജയന്‍, സുരേഷ് പള്ളിയാടിയില്‍, ധനേഷ് കുമാര്‍, കിറ്റ്‌കോ ചീഫ് എഞ്ചിനിയര്‍ യൂസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.എ. ഷാജിമോന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.എം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.