-->
തൊടുപുഴ: ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ കുടിയിറങ്ങിയ കുടുംബങ്ങള്‍ക്ക് കൈത്താ ങ്ങാകാന്‍ മലയിഞ്ചി-ചേലക്കാട് റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത് പുനര്‍നിര്‍മിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഉരുള്‍പൊട്ടലില്‍ ആളുകള്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ കൃഷിസ്‌ഥലങ്ങള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
എണ്ണൂറുവര്‍ഷം പഴക്കമുള്ള പ്രാചീന ആദിവാസി ക്ഷേത്രത്തിലേക്കുള്ള യാത്രക്കും ഗ്രാമവാസികളുടെ സുരക്ഷിത ഗതാഗതത്തിനും ഈ റോഡ് പുനര്‍നിര്‍മാണം സഹായകരമാകുമെന്ന് നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് കോക്കാട്ട് പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം മനോജ് ഇടുക്കി അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് മെമ്പര്‍ സോമി പുളി്‌ക്കല്‍, ദാമോദരന്‍, അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമവാസികളുടെ സാന്നിധ്യത്തിലായിരുന്നു നിര്‍മാണോദ്‌ഘാടനം. പുനര്‍നിര്‍മിക്കുന്ന റോഡ് പൂര്‍ത്തിയായാല്‍ പ്രദേശവാസികള്‍ക്ക് സുരക്ഷിത ഗതാഗതവും കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പുനരുജ്‌ജീവനത്തിനും സഹായകരമാകും എന്നാണ് പ്രതീക്ഷ.