-->
കുമളി: നാഷണല്‍ അയഡിന്‍ അഭാവ കണ്‍ട്രോള്‍ സെല്‍ ഗോയിറ്റര്‍ സര്‍വേ സ്‌കൂളുകളില്‍ ആരംഭിച്ചു. ഫോം പുരിപ്പിച്ച് നല്‍കേണ്ടത് വിദ്യാര്‍ഥികളാണെങ്കിലും, ഭക്ഷണം പാകം ചെയ്യലും ഉപ്പിന്റെ ചേരുവയും തുടങ്ങി മിക്ക കാര്യങ്ങളും അമ്മമാര്‍ മറുപടി പറയേണ്ടതാണ്. ഗോയിറ്റര്‍ എന്നാല്‍ എന്താണെന്നു പോലും എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കറിയില്ല.
രക്ഷിതാക്കള്‍ ഈ ഫോം പുരിപ്പിച്ച് നല്‍കുന്നതല്ലാതെ എല്‍.പി, യു.പി സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോയി റ്റര്‍ സംബന്ധിച്ച് എന്ത് അവബോധമാണുള്ളതെന്നറിയില്ല. ഇതിനായുള്ള ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പുരിപ്പിച്ച് അതാതു ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിക്കുകയാണ് വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. ചോദ്യാവലി ഇങ്ങനെ തുടങ്ങുന്നു. സര്‍വ്വേ നമ്പര്‍, തിയതി, വര്‍ഷം, ജില്ല, സ്‌കൂള്‍, പേര്, വയസ്, ക്ലാസ്, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത്, മേല്‍ വിലാസം, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍, രക്ഷകര്‍ത്താവിന്റെ തൊഴില്‍, കുടുംബത്തിന്റെ വരുമാനം, ഫോണ്‍ നമ്പര്‍ എന്നിവയ്‌ക്കൊപ്പം തുടര്‍ന്നുള്ള ചോദ്യങ്ങളാണ് കുട്ടികളെ കുഴപ്പിക്കുന്നത്.
പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് കല്ലുപ്പ് / പൊടി ഉപ്പ്, ഇന്തുപ്പ് ?. വീട്ടില്‍ ഉപ്പ് സൂക്ഷിക്കുന്നത് ചില്ലുകുപ്പിയിലോ പ്പാസ്‌റ്റിറ്റ് കുപ്പിയിലോ തുറന്ന പ്ലാസ്‌റ്റിക കവറിലോ മണ്‍പാത്രത്താലോ? ഉപ്പ് സൂക്ഷിക്കുന്ന പാത്രങ്ങള്‍ എപ്പോഴും മുറുക്കി അടച്ച് വെക്കാറുണ്ടോ? പാകം ചെയ്യുമ്പോള്‍ കറികളില്‍ ഉപ്പ് ചേര്‍ക്കുന്ന വിധം. തുടക്കത്തിലാണോ ? ഇടക്കിടെക്കോ ? ഏറ്റവും ഒടുവിലോ ? അയഡിന്‍ ചേര്‍ത്ത ഉപ്പാണോ പാചകത്തിന് ഉപയോഗിക്കുന്നത് ? നിങ്ങളുടെ വീട്ടില്‍ താഴെ പറയുന്ന ഗോയിറ്റര്‍ റോജനുകള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗ രീതി- കപ്പ, മരച്ചിനി, കാബേജ് കോളിഫ്‌ളവര്‍ ഇവ ദിവസേനയോ ആഴ്‌ചയിലോ, മാസത്തിലോ, വല്ലപ്പോഴുമേ ആണോ ഉപയോഗിക്കുന്നതെന്നും ചോദ്യാവലിയിലുണ്ട്.കപ്പ ചിപ്‌സ്, കോളിഫ്‌ളവര്‍ ഫ്രൈ, ചില്ലി ഗോപി, ഗോപി മഞ്ചുരി, കാബേജ് ചേര്‍ന്ന ന്യുഡില്‍സ്, മുതലായ ഭക്ഷണ സാധനങ്ങള്‍ ഹോട്ടലില്‍ നിന്നോ ബേക്കറിയില്‍ നിന്നോ വാങ്ങി ഉപയോഗിക്കാറുണ്ടോയെന്നും ചോദ്യാ വലിയിലുണ്ട്.
കുടുംബത്തില്‍ ഗോയിറ്റര്‍ രോഗമുള്ളവരുണ്ടോയെന്നു ചോദിച്ചു കൊണ്ടാണ് ചോദ്യാവലി തീരുന്നത്