-->
ചെറുതോണി: കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററിനു രാഷ്‌ട്രീയ പക പോക്കലിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് തടസം നില്‍ക്കുന്നുവെന്ന പ്രചരണം അടി സ്‌ഥാന രഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്ര?. ഷീല സ്‌റ്റീഫന്‍ പറഞ്ഞു.
മുന്‍ ഭരണസമിതിയുടെ വീഴ്‌ചമൂലമാണ് ബസ് സ്‌റ്റാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത്. ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും എസ്‌റ്റിമേറ്റ് തയാറാക്കുകയോ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്‌തിട്ടില്ല. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും അടിസ്‌ഥാന സൗകര്യങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളം, വൈദ്യുതി തുടങ്ങിയവ കെട്ടിടത്തില്‍ ലഭിച്ചിട്ടില്ല. ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനും മലിന ജലം ശേഖരിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. വെള്ളവും വെളിച്ചവും അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ ബസ് സ്‌റ്റാന്‍ഡ് തുറക്കാന്‍ കഴിയുകയില്ല.
ആര്‍.ടി.ഒയുടെ അനുമതിക്ക് മുന്‍ഭരണ സമിതി രണ്ടു കത്തുകള്‍ നല്‍കിയിട്ടും അനുമതി ലഭിച്ചില്ല. ഉടമസ്‌ഥാവകാശം ജില്ലാ പഞ്ചായത്തി നാണെങ്കിലും നടത്തിപ്പ് അവകാശം ഗ്രാമപഞ്ചായത്തിനാണ്. 2024-ല്‍ തന്നെ ഗ്രാമപഞ്ചായത്തിനു വ്യവസ്‌ഥകള്‍ അംഗികരിച്ചു കത്ത് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും എല്‍.ഡി.എഫാണ് ഭരിച്ചിരുന്നത്. എന്നിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനം നടത്താത്തത് എല്‍.ഡി.എഫ് ഭരണസമിതികളുടെ വീഴ്‌ചയാണെന്നും പ്രസിഡന്റ് പറഞ്ഞു. പുതിയ ഭരണസമതി ചുമതലയേറ്റിട്ട് രണ്ടു മാസമേ ആയുള്ളൂ. അതിനിടെ ബസ് സ്‌റ്റാന്റില്‍ മുഴുവന്‍ അടിസ്‌ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല. കഴിഞ്ഞമാസം 22 നാണ് കെ.എസ്.ആര്‍.ടി.സിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണ മെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
പിന്നീട് കലക്‌ടറേറ്റില്‍ യോഗം ചേരാന്‍ തിരുമാനിച്ചത് നിയമവിധേയമല്ലേന്നും ജില്ലാ പഞ്ചായത്താണ് യോഗം വിളിക്കേണ്ടിയിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ബസ്സ്റ്റാന്‍ഡില്‍ 16 ശിലാഫല കങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നാലുതവണ ബസ് സ്‌റ്റാന്‍ഡിന്റെ ഉദ്‌ഘാടനം നടത്തിയെന്നും പ്രസിഡന്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തുന്ന ഉദ്‌ഘാടന മാമാങ്കം നിയമവിധേയമല്ലെന്നും ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു പുതിയ ഭരണസമിതി വീണ്ടും ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഇതു ജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്നും വൈസ് പ്രസിഡന്റ് ടി.എസ് സിദ്ദിക്, ഫ്രാന്‍സീസ് ദേവസ്യ, ഷൈനി സജി, ഷൈനി റെജി, മിനി സാബു, ആന്‍സി ജെയിംസ്, പി.എസ് സജി, സജി.പി ജോസ്, മനോജ് കോക്കാട്ട്, ടോണി തോമസ് എന്നിവര്‍ പറഞ്ഞു.