Thursday, March 12, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.45 AM

ദമ്പതികളുടെ ശരീരത്തില്‍ ആസിഡൊഴിച്ചയാള്‍ പിടിയില്‍

കോതമംഗലം: ദമ്പതികളുടെ ശരീരത്തില്‍ ആസിഡൊഴിച്ച്‌ പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലില്‍ എല്‍ദോസ്‌ (48) നെയാണ്‌ കുട്ടമ്പുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. മാമലക്കണ്ടം സ്വദേശി എല്‍ദോസിനും ഭാര്യക്കുമാണ്‌ ആസിഡ്‌ ആക്രമണത്തില്‍ പരുക്കേറ്റത്‌. എല്‍ദോസ്‌ മറ്റൊരാളെ മര്‍ദ്ദിക്കുന്നത്‌ പരാതിക്കാരനായ എല്‍ദോസ്‌ തടയുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടിലേക്ക്‌ അതിക്രമിച്ചു കയറി ആസിഡ്‌ ആക്രമണം നടത്തുകയുമായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ എ. ഷൈന്‍ കുമാര്‍, എസ്‌.ഐ മാരായ കെ.കെ. രാജേഷ്‌, പി.എ. സിബി, എ.എസ്‌.ഐ മാരായ കെ.പി സജി, ഷിനോജ്‌, ടി.പി. ജോളി, ബേസില്‍ ജോസഫ്‌, സി.പി.ഒ. മാരായ എ.ജെ. ജിസ്‌മോന്‍, പി.കെ. ജയന്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Advertisement
Wednesday 04 Mar 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW