Friday, March 13, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.45 AM

സംസ്‌ഥാന സര്‍ക്കാര്‍ നെല്ലുകര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു: ബി.ജെ.പി.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നെല്ലിനു നല്‍കുന്ന തങ്ങുവില പോലും കൃത്യമായി നെല്ലു കര്‍ഷകര്‍ക്ക്‌ നല്‍കാതെ സംസ്‌ഥാന സര്‍ക്കാര്‍ നെല്ല്‌ കര്‍ഷകരുടെ നട്ടെല്ലൊടിക്കുകയാണെന്ന്‌ ബിജെ പി സിറ്റി ജില്ലാ പ്രസിഡന്റ്‌് കെ.എസ്‌. ഷൈജു അഭിപ്രായപ്പെട്ടു.
നെല്ലു കര്‍ഷകരോടുളള സംസ്‌ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഭാരതീയ ജനത കര്‍ഷക മോര്‍ച്ച സിറ്റി ജില്ലാ കമ്മിറ്റി വൈറ്റില നെല്ല്‌ ഗവേഷണ കേന്ദ്രത്തിന്‌ മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയായ 23 രൂപ 69പൈസയും സംസ്‌ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 9 രൂപ 52 പൈസയും ചേര്‍ത്ത്‌ കിലോഗ്രാമിന്‌ 33 രൂപ 21 പൈസ നെല്ല്‌ കിലോഗ്രാം ഒന്നിന്‌ കര്‍ഷകന്‌ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക മോര്‍ച്ച സിറ്റി ജില്ലാ പ്രസിഡന്റ്‌ മുരളി കുമ്പളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക മോര്‍ച്ച ജില്ലാ ജന.സെക്രട്ടറിമാരയ സജീവന്‍ കരുമക്കാട്‌, ജയന്‍ തോട്ടുങ്കല്‍, ജില്ലാ ട്രഷറര്‍ എം.എസ്‌.തമ്പി, ബിജെപി ജില്ലാ കമ്മിറ്റിയംഗങ്ങളായ നേതാക്കളായ സുദീപ്‌ എന്‍.വി. ശ്രീകുമാര്‍ നേരിയംക്കോട്ട്‌, തൃക്കാക്കര മണ്ഡലം പ്രസിഡന്റ്‌ കെ.ആ രാധേഷ്‌, മണ്ഡലം സെക്രട്ടറി ടി.എന്‍ സുനില്‍കുമാര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട്‌ ബിജേഷ്‌ കുമാര്‍, എ.കെ സുരേന്ദ്രന്‍, അനീഷ്‌, മജു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 04 Mar 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW