-->
എരമല്ലൂര്‍: റോഡിനടിയില്‍നിന്നും മലിനജലം പ്രവഹിക്കുന്നു. മൂക്ക് പൊത്തി യാത്രക്കാര്‍.
ചന്തിരൂര്‍ പഴയ പാലം റോഡില്‍ കൃഷ്‌ണന്‍ കോവിലിന് സമീപമാണ് മലിനജലം ഒഴുകുന്നത്. സമീപപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്‌കരണ ശാലയില്‍നിന്നും ചന്തിരൂര്‍ പുത്തന്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കാന്‍ സ്‌ഥാപിച്ചിട്ടുള്ള
പൈപ്പു പൊട്ടിയതാണ് മലിനജലം റോഡരുകില്‍ തളംകെട്ടുന്നതിന് കാരണമാകു ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൈപ്പ് ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികള്‍ യാത്രക്കാര്‍ക്ക് മുന്നറിപ്പായി റോഡില്‍ മരച്ചില്ലകള്‍ സ്‌ഥാപി ച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞു നോക്കിയി ട്ടില്ലെന്നാണ് നാട്ടുകാരുകാടെ പരാതി.
തുറവൂര്‍ അരൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാന്‍ ഭുരിഭാഗം വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. മലിനജലം ഒഴുകുന്നത് തടയാന്‍ അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യം.