-->
ആര്യാട്: തൊഴില്‍ അവസരങ്ങളുമായി ആര്യാട് പഞ്ചായത്ത് ബജറ്റ്. പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ ആര്യാട് പഞ്ചായത്ത് ബജറ്റില്‍ ഊന്നല്‍. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യമേഖല, മറ്റു പ്രാദേശിക സാമ്പത്തിക വികസനം എന്നിവയിലൂടെ തൊഴിലവസരങ്ങളും വരുമാന വര്‍ധനയും ഉറപ്പാക്കും.
പച്ചക്കറി, കിഴങ്ങുവര്‍ഗ കൃഷി, നാളികേര കൃഷി വ്യാപിപ്പിക്കല്‍ എന്നിവയ്‌ക്ക് തുക വകയിരുത്തി. പുഷ്‌പക്കൃഷി വ്യാപകമാക്കി പുഷ്‌പഗ്രാമം ആക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. അതി ദാരിദ്ര്യമുക്‌തരായ കുടുംബങ്ങളെ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് വീഴാതെ സംരക്ഷിക്കാന്‍ 6,75,15,000 രൂപ വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്കായി 4,40,00000 രൂപ, പഴയ വീടുകളുടെ മേല്‍ക്കൂര മാറാന്‍ 30 ലക്ഷം രൂപയും നീക്കിവച്ചു.
പകല്‍ വീടിനെ വയോജനങ്ങളുടെ ഉല്ലാസകേന്ദ്രമാക്കും. കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്‌തവര്‍ക്ക് കാ ലാകാലങ്ങളില്‍ ഉപകരണത്തിന്റെ അറ്റകുറ്റ പണിക്കായി തുക വകകൊള്ളിച്ചു. എല്ലാ അംഗന്‍വാടികളിലും ശുദ്ധജലലഭ്യത ഉറപ്പാക്കുകയും ചെയ്യും. 41,88,36,129 രൂപ വരവും 32,28,36,129 രൂപ ചെലവും 5,60,00,000 രൂപ മിച്ചവും പ്രതീക്ഷി ക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബി.ജിജിമോന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍ അധ്യക്ഷയായി.