Thursday, March 12, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.45 AM

കഞ്ചാവ്‌ വീട്ടില്‍ നട്ടുവളര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍

ആലപ്പുഴ: എക്‌സൈസ്‌ ഇന്‍ഫോഴ്‌സ്മെന്റ്‌ ആന്‍ഡ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പൂങ്കാവ്‌ ഭാഗത്ത്‌ നടത്തിയ പരിശോധനയില്‍ വീട്ടില്‍ കഞ്ചാവ്‌ നട്ടുവളര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍. മാരാരിക്കുളം തെക്ക്‌ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വടക്കന്‍ പറമ്പ്‌ വീട്ടില്‍ ബിനു വി. വില്യം (37) ആണ്‌ പിടിയിലായത്‌. ഇയാള്‍ റിട്ടയര്‍ ചെയ്‌ത നേവി ഉദ്യോഗസ്‌ഥനാണ്‌.
പരിശോധനയില്‍ വീട്ടില്‍നിന്ന്‌ 1.200 കിലോഗ്രാം കഞ്ചാവും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 10 കഞ്ചാവ്‌ ചെടികളും കണ്ടെത്തി. പ്രതിക്കെതിരെ മയക്കുമരുന്ന്‌ നിരോധന നിയമപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Ads by Google
Advertisement
Wednesday 04 Mar 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW