Thursday, March 12, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.45 AM

പനയന്നൂര്‍ക്കാവ്‌ ക്ഷേത്ര ഉത്സവത്തിന്‌ കൊടിയിറങ്ങി

എടത്വാ: തലവടി പനയന്നൂര്‍ക്കാവ്‌ ക്ഷേത്ര ഉത്സവത്തിന്‌ കൊടിയിറങ്ങി.
സമാപന ദിവസം രാവിലെ ആറാട്ടുബലി, കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പണം, വലിയ കാണിക്ക എന്നിവയ്‌ക്ക് ശേഷമാണ്‌ കൊടിയിറക്ക്‌ നടന്നത്‌. തുടര്‍ന്ന്‌ അകത്തെഴുന്നള്ളത്ത്‌, ഉച്ചദീപരാധന ദീപക്കാഴ്‌ച പ്രസാദമൂട്ട്‌ എന്നിവയും നടന്നു. ചടങ്ങുകള്‍ക്കു തന്ത്രി പട്ടമന നീലകണ്‌ഠരര്‌ ആനന്ദ്‌, ഉപതന്ത്രി ഭരദ്വാജ്‌ ആനന്ദ്‌ പട്ടമന എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരി, രാമന്‍കൃഷ്‌ണന്‍ എന്നിവര്‍ കാര്‍മികരായി.
ക്ഷേത്ര ഭാരവാഹികളായ അജികുമാര്‍ കലവറശ്ശേരി, രമേശ്‌ കുമാര്‍ ഡി., ഗിരിജ ആനന്ദ പട്ടമന, ജ്യോതി, ഉത്സവ കമ്മിറ്റി ഭാരവാഹികളായ മനോഹരന്‍ വെറ്റിലകണ്ടം, സന്തോഷ്‌ കുമാര്‍ പി.ആര്‍., ശ്രീരഞ്‌ജിനി എസ്‌., ജയമോഹന്‍, രഘുനാഥന്‍, പ്രഭ രഘുനാഥ്‌, ബിന്ദു, രാജേഷ്‌, അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 04 Mar 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW